Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സീരിയൽ, മാധ്യമ രംഗത്ത് നിയന്ത്രം വേണം
News Update

സീരിയൽ, മാധ്യമ രംഗത്ത് നിയന്ത്രം വേണം

ടെലിവിഷൻ സീരിയലുകളുടെ നിയന്ത്രണവും മികച്ച മാധ്യമ അന്തരീക്ഷവും ലക്ഷ്യമിട്ട് സുപ്രധാന നിർദേശങ്ങളുമായി കേരള വനിതാ കമ്മിഷൻ.
News DeskBy News Desk22 November 2024Updated:22 November 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മലയാളം ടെലിവിഷൻ സീരിയലുകളുടെ നിയന്ത്രണവും മികച്ച മാധ്യമ അന്തരീക്ഷവും ലക്ഷ്യമിട്ട് സുപ്രധാന നിർദേശങ്ങളുമായി കേരള വനിതാ കമ്മിഷൻ. മെഗാ സീരിയലുകൾ അവസാനിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സീരിയലുകൾ നിയന്ത്രിക്കുന്നതിന് പുറമേ മാധ്യമ രംഗം മെച്ചപ്പെടുത്താനും വനിതാ കമ്മിഷൻ നിർദേശം നൽകി. ടെലിവിഷൻ ഷോകളിലെ അധിക്ഷേപകരമായ ഭാഷകൾ നിരോധിക്കണമെന്നും മാധ്യമങ്ങളിൽ സ്ത്രീകളെ അപകീർത്തികരമായി ചിത്രീകരിക്കുന്നത് തടയാൻ ശക്തമായ നിയമങ്ങൾ കൊണ്ട് വരണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഹാനികരമായ മാധ്യമ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ പരാതി സെൽ രൂപീകരിക്കാനും കമ്മിഷൻ നിർദേശിച്ചു. ടെലിവിഷൻ അടക്കമുള്ള മാധ്യമങ്ങളിലെ ഉള്ളടക്കം മാന്യമാണെന്ന് ഉറപ്പാക്കുന്ന മാധ്യമ അന്തരീക്ഷം സ‍ൃഷ്ടിക്കാനും ശുപാർശയുണ്ട്.

സ്ത്രീ കഥാപാത്രങ്ങളെ ദോഷകരമായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് മിക്ക സീരിയലുകളുമെന്നും പഠനം ചൂണ്ടിക്കാട്ടി. കുടുംബങ്ങളിലും കുട്ടികളിലും സീരിയലുകൾ പ്രതികൂല ഫലങ്ങളാണ് ഉണ്ടാക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. മെഗാ സീരിയലുകൾ അവസാനിപ്പിക്കണമെന്ന ശുപാർശയ്ക്കു പുറമേ ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ എണ്ണം പരിമിതപ്പെടുത്തുക, എപ്പിസോഡുകളുടെ ദൈർഘ്യം കുറയ്ക്കുക, സെൻസർഷിപ് ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും വനിതാ കമ്മിഷൻ മുന്നോട്ട് വെയ്ക്കുന്നു.  ഒരു സീരിയലിന്റെ എപ്പിസോഡുകളുടെ എണ്ണം 20-30 ആക്കി പരിമിതപ്പെടുത്തണമെന്നും ഓരോ ചാനലിലും രണ്ട് സീരിയലുകൾ മാത്രമേ സംപ്രേക്ഷണം ചെയ്യാൻ പാടുള്ളൂവെന്നും കമ്മിഷൻ നിർദേശിച്ചു. ഉള്ളടക്കം ആവർത്തിക്കാതിരിക്കാനായി സീരിയലുകളുടെ പുനർസംപ്രേക്ഷണം നിരോധിക്കണം. സീരിയലുകളുടെ സെൻസർഷിപ് അത്യാവശ്യമാണ്. ഇവ അവലോകനം ചെയ്യുന്നതിനായി ഫിലിം സെൻസർ ബോർഡിനെയോ പുതിയ ബോർഡിനെയോ ചുമതലപ്പെടുത്താനും കമ്മിഷൻ ശുപാർശ ചെയ്തു.

മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ കൗമാരക്കാരായ 400 പേരെ ഉൾപ്പെടുത്തി വനിതാ കമ്മിഷൻ നടത്തിയ പഠനത്തിനു ശേഷമാണ് നിർദേശങ്ങൾ. ഉള്ളടക്കം കാഴ്ചക്കാർക്കും യുവപ്രേക്ഷകർക്കും അനുയോജ്യമാണെന്ന് ഉറപ്പാക്കുകയും ദോഷകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുകയുമാണ് പഠനം കൊണ്ട് ലക്ഷ്യമാക്കിയത്. സീരിയലുകളും മാധ്യമങ്ങളും കാഴ്ചക്കാരിൽ ചെലുത്തുന്ന സ്വാധീനത്തിൽ യുവപ്രേക്ഷകർക്ക് ആശങ്കയുണ്ടെന്ന് പഠനം കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 43 ശതമാനം പേരും സീരിയലുകൾ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായി കരുതുന്നു. 57 ശതമാനം ആളുകൾ സീരിയലുകളുടെ ഉള്ളടക്കത്തിൽ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.

The Kerala Women’s Commission has proposed key recommendations to regulate Malayalam television serials, including ending mega serials, banning abusive language, and creating a complaint cell to address harmful media content.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil