സവിശേഷ ഫീച്ചറുകളുമായി ജർമൻ ആഢംബര കാർ ഔഡിയുടെ Q7 മോഡൽ. സ്‌പോർട്ടി ഡയനാമിക്‌സും കാഴ്ചയിലും പെർഫോമൻസിലും പ്രകടമായ മാറ്റവുമായാണ് ഔഡി പുതിയ ക്യു7 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ആകർഷകമായ ഡിസൈൻ അപ്‌ഡേറ്റിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും പുതിയ ക്യു 7 ഇന്ത്യൻ ആഢംബര SUV വിഭാഗത്തിൽ ശ്രദ്ധേയമാകുകയാണ്. 88.66 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഔഡി പുതിയ Q7 പുറത്തിറക്കിയിരിക്കുന്നത്.
അതിശയിപ്പിക്കുന്ന എക്സ്റ്റീരിയർ ആണ് പുതിയ ഔഡി Q7ൽ നൽകിയിരിക്കുന്നത്. മുൻവശത്തും പിൻഭാഗത്തും പുതിയ 2 ഡി വളയങ്ങളുണ്ട്. പുതിയ സിംഗിൾ-ഫ്രെയിം ഗ്രിൽ, ഡ്രോപ്ലെറ്റ് ഇൻലേ ഡിസൈൻ തുടങ്ങിയവ എക്സ്റ്റീരിയറിനെ വേറിട്ട് നിർത്തുന്നു. പുതിയ എയർ ഇൻടേക്കും ബമ്പർ ഡിസൈനും കാറിനെ കൂടുതൽ ആകർഷകമാക്കുന്നു.
പെർഫോമൻസിലും പുതിയ Q7 പുലിക്കുട്ടിയാണ്. 3.0 ലിറ്റർ V6 TFSI എഞ്ചിൻ 340hp പവറും 500nm ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹനത്തിനുണ്ട്. 5.6 സെക്കൻ്റുകൾക്കുള്ളിൽ Q7ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. മണിക്കൂറിൽ 250 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗത. മികച്ച ഡ്രൈവിംഗ് അനുഭവത്തിനായി ഓഫ്-റോഡ് മോഡ് ഉൾപ്പെടെ Q7 ഏഴ് ഡ്രൈവിംഗ് മോഡുകളിൽ ലഭ്യമാണ്. ലെയിൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം, എട്ട് എയർബാഗുകൾ, വാഹനത്തിൻ്റെ സ്ഥിരതയും നിയന്ത്രണവും മെച്ചപ്പെടുത്തുന്ന ഇലക്ട്രോണിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകളും വാഹനത്തിനുണ്ട്.
Audi launches the new Q7 in India at ₹88.66 lakh, featuring a stunning design, a powerful 3.0-liter V6 TFSI engine with 340hp, cutting-edge technology, and advanced safety features.