ബിസിനസ് കാർഡുകൾ അഥവാ വിസിറ്റിങ് കാർഡുകൾ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ കാലം മാറിയതോടെ കാർഡും മാറി, ഇപ്പോൾ അതും ഡിജിറ്റൽ ആക്കുന്നതാണ് സൗകര്യപ്രദം. എന്താണ് ഡിജിറ്റൽ ബിസിനസ് കാർഡുകൾ എന്ന് വിശദീകരിക്കുകയാണ് സ്കൈബർടെക് ഐടി ഇന്നൊവേഷൻസ് സിഇഒ കെ. സുരേഷ്.
ഫിസിക്കൽ കാർഡിനെ നിലനിർത്തിക്കൊണ്ട് തന്നെ ബിസിനസ് കാർഡിനെ ഡിജിറ്റലൈസ് ചെയ്യുന്ന രീതിയാണ് ഡിജിറ്റൽ ബിസിനസ് കാർഡുകൾ. ഡിജി ബിസിനസ് കാർഡുകൾ ഒരു പിവിസി കാർഡ് ആയിരിക്കും. ഇതിൽ എൻഎഫ്സി (Near Field Communication) സംവിധാനം ഉണ്ടാകും. അത് കൊണ്ട് തന്നെ ഫോൺ വഴി കാർഡ് സ്കാൻ ചെയ്യുമ്പോൾ ലോഡ് ചെയ്ത് വെച്ചിക്കുന്ന കണ്ടന്റ് ഫോണിൽ കാണാനാകും. കാർഡ് ഉടമയുടെ പ്രൊഫൈൽ, കമ്പനി വിവരങ്ങൾ, ബന്ധപ്പെടേണ്ട നമ്പർ, ലൊക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയവ ഈ കണ്ടന്റിൽ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാകും. പല ബിസിനസ് ചെയ്യുന്നവർക്ക് ഇതിൽത്തന്നെ പല ലിങ്കുകളിലേക്ക് കണക്റ്റ് ചെയ്യാനുമാകും. ഇങ്ങനെ സംരംഭത്തിന്റേയും സംരംഭകനേയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇതിലൂടെ ആളുകളിലേക്ക് എത്തിക്കാം.
ഡിജി ബിസിനസ് കാർഡ് അല്ലാതെ അതേ തരത്തിലുള്ള മൊബൈൽ ആപ്പും ഉണ്ട്. കാർഡിലെ എല്ലാ പ്രവർത്തനങ്ങളും കാർഡ് ഇല്ലാതെത്തന്നെ ഈ ആപ്പിലൂടെ ഷെയർ ചെയ്യാനാകും. കാർഡിൽ എൻഎഫ്സി ഉള്ളത് പോലെ QR കോഡ് സ്കാൻ ചെയ്താണ് ആപ്പിലൂടെ ഇത് സാധ്യമാകുന്നത്. കാർഡ് ഷെയർ ചെയ്യുന്നതിനു പകരം QR കോഡ് മാത്രം ഷെയർ ചെയ്താലും കാര്യം നടക്കും. എഡിറ്റ് പ്രൊഫൈൽ എന്ന ഓപ്ഷനിലൂടെ ഡിജിറ്റൽ കാർഡ് പ്രൊഫൈലിനകത്തെ എല്ലാ വിവരങ്ങളും യൂസർക്ക് തന്നെ എഡിറ്റ് ചെയ്യാനുമാകും.
കടകളിലും മറ്റും വെക്കാൻ പാകത്തിലുള്ള ബിസിനസ് വിവരങ്ങൾ അടങ്ങിയ ക്യു ആർ സ്റ്റാൻഡുകളും സ്കൈബർടെക്ക് തയ്യാറാക്കുന്നു. ഇവ സ്കാൻ ചെയ്താൽ ബിസിനസ്സിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. റസ്റ്റോറൻ്റുകളിലും മറ്റും അച്ചടിച്ച മെനുവിന് പകരം ക്യു ആർ കോഡ് സ്കാൻ ചെയ്ത് മൊബൈലിൽ കാണാവുന്ന മെനുവും ഇപ്പോൾ സർവ്വ സാധാരണമാകുകയാണല്ലോ.
Digital business cards revolutionize networking with NFC technology and QR codes. Learn how Skybertech IT Innovations, led by CEO K. Suresh, transforms traditional visiting cards into smart, shareable profiles.