കോവളം കടൽ തീരത്ത് സ്റ്റാർട്ടപ്പുകളുടെ ചാകരയായിരുന്ന മൂന്ന് ദിനം, മികച്ച ആശയവും പ്രൊഡക്റ്റും സർവ്വീസുമുള്ള സ്റ്റാർട്ടപ് ഫൗണ്ടർമാരും, അവരെ തേടുന്ന നിക്ഷേപകരും അവസരങ്ങൾ അന്വേഷിച്ച് വല എറിഞ്ഞപ്പോൾ, ഹഡ്ഡിൽ 2024 നല്ല പെടയ്ക്കണ സ്റ്റാർട്ടപ് സമ്മിറ്റായി.
കേരളത്തിന്റെ സംരംഭക- സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ ദിശാബോധം പകരുന്നതായിരുന്നു ഹഡിൽ ഗ്ലോബൽ 2024.മൂന്ന് ദിവസമായി കോവളത്ത് അരങ്ങേറിയത് സ്റ്റാർട്ടപ്പിന്റെ ഏറ്റവും വലിയ കൂടിച്ചേരലായിരുന്നു.ഇൻവെസ്റ്റേഴ്സുമായി നടത്തിയ സ്റ്റാർട്ടപ്പ് കൂടിക്കാഴ്ചകൾ വരും ദിവസങ്ങളിൽ നിക്ഷേപമായി കേരളത്തിലേക്ക് എത്തുമെന്നതും, സംസ്ഥാനത്തെ മികച്ച സംരംഭകരും അവരുടെ ആശയങ്ങളും, പ്രൊഡക്ടുകളും ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധ ആകർഷിക്കാനും ഹഡിലിലൂടെ സാധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സമ്മിറ്റിൽ, കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭകരിൽ നിന്നും അവരുടെ അഭിപ്രായ രൂപീകരണത്തിനും പുതിയ മാറ്റങ്ങൾക്കുമായുള്ള സംവാദത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു.
ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെക്കുറിച്ചും ഇന്ത്യൻ സ്പേസ് ഇൻഡസ്ട്രിയുടെ നേട്ടങ്ങളും സ്റ്റാർട്ടപ്പുകളുടെ സ്പേസ് സാധ്യതയുമല്ലാം ചർച്ച ചെയ്യുകയും സ്പേസ് സ്റ്റാർട്ടപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഐഎസ്ഐർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി.
പ്രതിരോധ മേഖലയിലെ സഹകരണം സാധ്യമാക്കാൻ കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണ്‍ ആരംഭിക്കാൻ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ -ഡിആര്‍ഡിഒ എന്നിവ രണ്ട് സുപ്രധാന ധാരണാപത്രങ്ങളും കൈമാറി
ഊർജ്ജം, ആരോഗ്യം, ഡിജിറ്റൽ മീഡിയ, വിനോദം, ഭക്ഷണം, കൃഷി, സ്പേസ് മേഖലകളെ ഫോക്കസ് ചെയ്തു കൊണ്ടുള്ള സെഷനുകളാണ് Emerging Technology സോണിൽ നടന്നത്. ഈ മേഖലയിലെ പുതിയ മാറ്റങ്ങളും ഇന്നവേഷനും ചർച്ച ചെയ്യുന്ന വേദിയായിരുന്നു ET zone.
കുട്ടിക്കാലം മുതല്‍ നിര്‍മിതബുദ്ധിയിൽ കഴിവ് തെളിയിച്ച് സ്പീക്കറായി മാറിയ പത്താം ക്ലാസുകാരൻ Raul John Aju -എഐയുടെ ഇംപ്ലിമെന്റേഷനെക്കുറിച്ച് സംസാരിച്ചത് ഹഡിൽ ഗ്ലോബലിൽ വ്യത്യസ്ത പുലർത്തി.
സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ പ്രൊഡക്ടും സർവീസും വലിയ വിഭാഗം ആളുകളിലേക്ക് എത്തിക്കാൻ കോവളത്ത് നടന്ന പ്രൊഡക്ട് എക്സ്പോ സഹായകരമായിഎമര്‍ജിങ്ടെക് സോണ്‍, ഡീപ്ടെക് സോണ്‍ എന്നിങ്ങനെ വിഭാവനം ചെയ്ത എക്സ്പോയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ടുകൾ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനായി.
ഹഡില്‍ ഗ്ലോബല്‍ 2024-ന്‍റെ മുന്നോടിയായി നടന്ന ‘എലിവേറ്റ്ഹെര്‍’ പരിപാടിയിലെ അഞ്ച് ഫൈനലിസ്റ്റുകളും അവരുടെ പ്രൊഡക്ടുകൾ നിക്ഷേപകർക്കും സംര്ഭകർക്കും മുന്നിൽ അവതരിപ്പിച്ചു.
3 ദിവസം, 8 വേദികൾ സജീവമായിരുന്നു കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ ഹഡിൽ ഗ്ലോബൽ .ഇന്ത്യയിലെ വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ മൂന്ന് ദിവസത്തെ സമ്മേളനത്തെ ഏറ്റവും മികച്ചതാക്കി മാറ്റി
Huddle Global 2024, held in Kovalam, showcased Kerala’s startup ecosystem. Featuring top entrepreneurs, investors, and innovators, the event spanned space tech, AI, and defense innovations, driving investments and global attention.