ആഢംബര കാറുകൾ വാങ്ങുന്നത് ബച്ചൻ കുടുംബത്തിന് ഹരമാണ്. ഇപ്പോൾ ലാൻഡ് റോവറിന്റെ പുതിയ ഡിഫൻഡർ 130 സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. പുതിയ വാഹനവുമായി മുംബൈ എയർപോർട്ടിന് സമീപം വന്നിറങ്ങുന്ന അഭിഷേകിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കോ-ഡ്രൈവർ സീറ്റിൽ നിന്ന് താരം ഇറങ്ങുന്നതും എയർപോർട്ടിലേക്ക് നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഡിഫൻഡർ 130ന്റെ ഗ്രേ പെയിൻ്റ് (കാർപാത്തിയൻ ഗ്രേ) നിറമുള്ള കാറാണ് താരത്തിന്റേത്. ലാൻഡ് റോവർ ഡിഫൻഡർ 90,110, 130 എന്നിങ്ങനെ മൂന്ന് ശ്രേണികളിലായാണ് ഇന്ത്യയിലെത്തുന്നത്. ഇതിൽ 90 ഷോർട്ട് വീൽബേസ് ഉള്ളതും 110 സ്റ്റാൻഡേർഡ് വീൽബേസുമായും 130 ലോംഗ് വീൽബേസുമായാണ് വരുന്നത്.
5.0 ലിറ്റർ V8 സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഡിഫെൻഡർ 130ന്റെ സവിശേഷത. 5.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. 2.5 ടൺ ഭാരമാണ് ഈ കൂറ്റൻ എസ്‌യുവിക്ക്. 8 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ട്രാൻസ്മിഷനോടു വരുന്ന ഡിഫൻഡർ 130ന് 240 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകും.
എയർ സസ്‌പെൻഷൻ, ക്യാബിനിനുള്ളിൽ 11.4-ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 700W മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം, ക്ലിയർസൈറ്റ് റിയർ വ്യൂ മിറർ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം, 3D സറൗണ്ട് ക്യാമറ തുടങ്ങിയ വമ്പൻ ഫീച്ചേർസുമായിട്ടാണ് വാഹനത്തിന്റെ വരവ്. 1.87 കോടി രൂപയാണ് വാഹനത്തിന് മുംബൈയിലെ ഓൺറോഡ് വില.
Abhishek Bachchan’s latest addition to his luxury car collection, the Land Rover Defender 130, combines power, elegance, and cutting-edge features. With a 500-horsepower engine and premium interior, it stands out in both design and performance.