ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (PM USHA scheme) പ്രകാരം കേരളത്തിന് 405 കോടി രൂപ ധനസഹായം അനുവദിച്ചു. പിഎം ഉഷ പദ്ധതിക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിൽ നിന്നാണ് കേരളത്തിന് സഹായം ലഭിച്ചത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം തുകയുടെ 60ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് പങ്കിടുന്നത്.
മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം അടക്കമമാണ് ഈ തുക. മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് (MERU) വിഭാഗത്തിലാണ് മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം ലഭ്യമായിരിക്കുന്നത്. കേരള സർവകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിന് കൂടുതൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ് കണ്ണൂർ സർവ്വകലാശാലകൾക്ക് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നത്.
പദ്ധതിയിലൂടെ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ തുക നേടിയെടുക്കാൻ കേരളത്തിനായി. അക്കാഡമിക് ഗവേഷണ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് തുക സർവകലാശാലകൾക്ക് സഹായകരമാകും. എംജി സർവകലാശാലയ്ക്ക് 20 രൂപ കോടി രൂപയും 11 കോളേജുകൾക്ക് അഞ്ചു കോടി രൂപ വീതവും ധനസഹായം ലഭിക്കും. ലിംഗ സമത്വം ശക്തിപ്പെടുത്തുന്നതിന് വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് 10 കോടി രൂപ വീതം നൽകും.
Kerala has been allocated ₹405 crore under the PM USHA scheme to enhance higher education infrastructure. Learn how universities like Kerala, Calicut, and Kannur are set to benefit.