രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ വളര്‍ച്ചയിലൂടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ തൊഴിലില്ലായ്മ കൂടിയാണ് പരിഹരിക്കപ്പെടുന്നതെന്ന് റ്റി-ഹബ്ബ് സിഇഒ ജയ് കൃഷ്ണന്. ആവശ്യത്തിന് തൊഴിലസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് വര്‍ഷങ്ങളായി സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയാണ്. എന്നാല്‍ ലോകത്തെ മുഴുവന്‍ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കുന്നുണ്ടെന്ന് വേണം മനസിലാക്കാനെന്ന് ജയ് കൃഷ്ണന് ചൂണ്ടിക്കാട്ടി.
ഒരു പൊതുവായ പ്രശ്നത്തിന് സൊല്യൂഷന് തേടുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ സാധാരണ ചെയ്യുന്നത്. ഈ സൊല്യൂഷന് ഒപ്പം തന്നെ കുറച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നുണ്ട്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും ജയ് കൃഷ്ണന് ചൂണ്ടിക്കാട്ടി. ലോകത്ത് ടെക്നോളജിയില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും വേദിയാകുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. രാജ്യം ഒരു പ്രത്യേക തലത്തിലേക്ക് വളരണമെങ്കില്‍ ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ മികച്ച അടിത്തറ ആവശ്യമാണ്. അതിന് നമ്മുടെ വിദ്യാഭ്യാസ രീതി കാലത്തിനൊത്ത് മാറണം.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന് ലേണിംഗും ഒക്കെ വളരെ വേഗത്തില്‍ പുതിയ പ്രൊഡക്ടുകള്‍ക്ക് രൂപം നല്കുന്നു. ആരോഗ്യമേഖലയിലും സേവന, നിയമ മേഖലയിലുമൊക്കെ ഇനി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആയിരിക്കും നയിക്കുക. ടെക്നോളജി കൂടുതല്‍ ആളുകളുടെ കൈകളിലേക്ക് എത്തുന്നതോടെ സര്‍ക്കാരിനും അതുപോലെ തന്നെ സ്വകാര്യമേഖലയ്ക്കും വളരെയേറെ ഗുണം ചെയ്യും.
Startups Will Define The Future Of Employment opportunities. Creating employment is a major challenge that has been facing the government over the past years. But the same problem is addressed by start-ups across the world. India’s start-up eco system has enough capability to create more jobs in the future, says T Hub CEO Jay Krishnan. We are living in a time where the world is creating more products by artificial intelligence and machine learning.