ലണ്ടണിൽ നടന്ന ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോയി ഇന്ത്യൻ നൂറ് രൂപ. 1950കളിൽ റിസർവ് ബാങ്ക് ഇറക്കിയ 100 രൂപയുടെ പ്രത്യേക ഹജ്ജ് നോട്ട് ആണ് 56 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്. എച്ച്എ 078400 സീരിയൽ നമ്പറിലുള്ള നോട്ട് ഹജ്ജ് തീർത്ഥാടനത്തിനായി
സൗദി അറേബ്യയിൽ പോകുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയ നോട്ടായിരുന്നു. ഇത്തരത്തിൽ പത്ത് രൂപയുടെ ഹജ്ജ് നോട്ടുകളും ഇന്ത്യ പുറത്തിറക്കിയിരുന്നു. സൗദിക്ക് പുറമേ യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ ഈ നോട്ട് വിനിമയത്തിന് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്ത് ഈ നോട്ട് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
1960കളോടെ ഗൾഫ് രാജ്യങ്ങൾ സ്വന്തം കറൻസി അവതരിപ്പിച്ചു തുടങ്ങിയതോടെ ഹജ്ജ് നോട്ടുകൾക്കുള്ള ആവശ്യം കുറഞ്ഞു. ഒടുവിൽ 1970കളോടെ ഇന്ത്യ ഹജ്ജ് നോട്ട് വിതരണം നിർത്തലാക്കുകയായിരുന്നു.
നിലവിൽ ഈ നോട്ടുകൾ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കണ്ട് കിട്ടാനുള്ളൂ. ഇതിനാലാണ് നോട്ടിന് ലേലത്തിൽ വൻതുക ലഭിച്ചത്. നൂറ് രൂപയ്ക്ക് പുറമേ പത്ത് രൂപ ഹജ്ജ് കറൻസികൾക്കും ലേലത്തിൽ ലക്ഷങ്ങൾ ലഭിച്ചു.
A rare Rs 100 ‘Haj note’ from the 1950s was sold at a London auction for Rs 56,49,650. These unique notes were issued by the RBI for Indian pilgrims traveling to Gulf countries, marking a significant piece of Indian currency history.