ഇന്ത്യൻ സംരംഭക ലോകത്ത് വനിതാ പ്രാതിനിധ്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. Inc42 ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിങ് റിപ്പോർട്ട് 2024 പ്രകാരം വനിതാ സംരംഭകർ തലപ്പത്തുള്ള കമ്പനികൾ 136ഓളം ഡീലുകളിൽ നിന്നായി സമാഹരിച്ചത് 930 മില്യൺ ഡോളറാണ് (ഏകദേശം 7900 കോടി രൂപ). കഴിഞ്ഞ വർഷത്തേക്കാൾ 93.75% വർധനവാണ് ഫണ്ടിങ്ങിൽ ഉണ്ടായത്. സ്റ്റാർട്ടപ്പ് രംഗത്തുള്ള 1.57 ലക്ഷം കമ്പനികളിൽ പകുതിയോളം കമ്പനികളുടെ തലപ്പത്ത് വനിതാ സംരംഭകരാണ് എന്ന സവിശേഷതയും ഉണ്ട്.
വനിതാ സംരംഭകർ നയിക്കുന്ന ഫിൻടെക് സംരംഭങ്ങൾക്കാണ് ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ചത്. 266 മില്യൺ ഡോളറാണ് ഫിൻടെക് മേഖലയിലെ വനിതാ സംരംഭകർക്ക് ഫണ്ടിങ്ങിലൂടെ ലഭിച്ചത്. പതിനേഴ് ഡീലുകളാണ് ഫിൻടെക് രംഗത്ത് നടന്നത്. എന്നാൽ ഏറ്റവും കൂടുതൽ ഡീലുകൾ നടന്ന മേഖല ഇ-കൊമേഴ്സ് ആണ്. 53 ഡീലുകളിൽ നിന്നായി 212 മില്യൺ ഡോളറാണ് വനിതാ സംരംഭകർ നയിക്കുന്ന ഇ-കൊമേഴ്സ് സംരംഭങ്ങൾ സ്വന്തമാക്കിയത്. 130 മില്യൺ ഡോളർ സമാഹരിച്ച് എന്റർപ്രൈസ് വിഭാഗവും കൂടുതൽ നിക്ഷേപം വന്ന മേഖലയായി. ഈ മേഖലയിലുള്ള പ്രമുഖ വനിതാ സംരംഭകർ സാങ്കേതിക വിദ്യയ്ക്കൊപ്പം ഉപഭോക്താക്കളെ കുറിച്ചുള്ള ദീർഘദൃഷ്ടി കൊണ്ടുമാണ് വൻ നേട്ടത്തിലെത്തിയത്.
Women entrepreneurs in India have seen a 93.75% surge in funding, raising around $930 million in 2024. Key sectors like fintech and e-commerce are powering their growth, with women investors also closing the gender gap in the startup ecosystem.