നിർമിതബുദ്ധി അഥവാ എഐ ലോകത്ത് അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ട പേരാണ് അരവിന്ദ് ശ്രീനിവാസന്റേത്. എഐ സേർച്ച് എഞ്ചിനായ പെർപ്ലെക്സിറ്റി (Perplexity AI) സഹസ്ഥാപകനായ അദ്ദേഹം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി വാർത്തകളിൽ നിറഞ്ഞിരുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് അനുസരിച്ച് എഐ സേർച്ച് രംഗത്തെ അതികായരായ ഗൂഗിളിനെപ്പോലും വെല്ലുന്ന തരത്തിലാണ് പെർപ്ലെക്സിറ്റിയുടെ വളർച്ച.
ഐഐടി മദ്രാസ്സിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അരവിന്ദ് കാലിഫോർണിയ സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി സ്വന്തമാക്കി. തുടർന്നങ്ങോട്ട് ഓപ്പൺ എഐ, ഗൂഗിൾ, ഡീപ് മൈൻഡ് എന്നിങ്ങനെ എഐ രംഗത്ത് അതികായരായ കമ്പനികൾക്കു വേണ്ടി അരവിന്ദ് ജോലിചെയ്തു.
2022ലാണ് ആൻഡി കൺവിൻസ്കി, ഡെന്നീസ് യാരറ്റ്സ്, ജോണി ഹോ എന്നിവർക്കൊപ്പം ചേർന്ന് അരവിന്ദ് പെർപ്ലെക്സിറ്റി എഐ സ്ഥാപിച്ചത്. വെബിൽ നിന്നുള്ള ഉറവിടങ്ങൾ ഉപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ടെക്‌സ്‌റ്റ് പ്രതികരണത്തിനുള്ളിലെ ലിങ്കുകൾ ഉദ്ധരിക്കാനും ലാർജ് ലാംഗ്വേജ് മോഡലുകളെ ഉപയോഗിക്കുന്ന സംഭാഷണ സെർച്ച് എഞ്ചിനാണ് പെർപ്ലക്‌സിറ്റി എഐ. വെറും രണ്ട് വർഷങ്ങൾ കൊണ്ട് നിർമിത ബുദ്ധിയുടെ ലോകത്ത് സമാനതകളില്ലാത്ത വളച്ചയാണ് കമ്പനി നേടിയത്. ജെഫ് ബെസോസ്, എൻവിഡിയ തുടങ്ങിയ വമ്പൻ നിക്ഷേപകരും പെർപ്ലെക്സിറ്റിയുടെ യാത്രയ്ക്ക് കരുത്ത് പകർന്നു. 9 ബില്യൺ ഡോളറാണ് കമ്പനിയുടെ നിലവിലെ ആകെ മൂല്യം.
Discover how Aravind Srinivas, co-founder of Perplexity AI, is revolutionizing search engines with AI-driven technology that prioritizes accuracy and user experience over ads.