ഇന്ത്യയിലെ അതിസമ്പന്നൻ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാർ ഉള്ളത് അദ്ദേഹത്തിന്റെ പക്കലല്ല. ഇന്ത്യയിലെ വില കൂടിയ കാറുകളും അതിന്റെ ഉടമകളേയും നോക്കാം.
Bentley Mulsanne
ബ്രിട്ടീഷ് ബയോളജിക്കൽസ് ഉടമ വി.എസ്. റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള Bentley Mulsanne ആണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറെന്ന് ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 15 കോടി രൂപയ്ക്കടുത്താണത്രേ ഈ കസ്റ്റമൈസ്ഡ് വാഹനത്തിന്റെ വില.
Rolls Royce Cullinan SUV
ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ഏഴ് കോടിക്ക് അടുത്താണ്. എന്നാൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ പക്കലുള്ള Cullinan SUV ധാരാളം കസ്റ്റമൈസ് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ വില 13.5 കോടിയോളം വരും.
Rolls Royce Ghost
ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയുടെ പക്കൽ നിരവധി ആഢംബര വാഹനങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വിലയേറിയതാണ് റോൾസ് റോയ്സ് ഗോസ്റ്റ്. 12 കോടി രൂപയാണ് ഇതിന്റെ വില.
McLaren 765LT Spider
ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരനും കാർ കലക്ടറുമാണ് നസീർ ഖാൻ. അദ്ദേഹത്തിന്റെ പക്കലുള്ള മക്ലറൻ 765LT സ്പൈഡർ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറുകളിൽ ഒന്നാണ്. ഏകദേശം 12 കോടിയാണ് ഈ സ്പോർട്സ് കാറിന്റെ വില.
Mercedes-Benz S680 Guard
ആഢംബരത്തിൽ മാത്രമല്ല സുരക്ഷയിലും കാറുകൾ നമ്പർ വൺ ആകണം എന്നാണ് മുകേഷ് അംബാനിയുടെ വീക്ഷണം. സുരക്ഷയ്ക്കായി നിരവധി കസ്റ്റമൈസ് ചെയ്തിട്ടുള്ള വാഹനമാണ് അദ്ദേഹത്തിന്റെ പക്കലുള്ള Mercedes-Benz S680 Guard. പത്ത് കോടി രൂപയോളമാണ് ഇതിന്റെ വില.
Explore the top five costliest cars owned by India’s wealthiest, from Mukesh Ambani’s customized Rolls Royce Cullinan to Emraan Hashmi’s opulent Rolls Royce Ghost, each showcasing luxury and exclusivity.