ജമ്മു കശ്മീരിലെ ശ്രീനഗറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോർ ടണൽ (Z-Morh tunnel) കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമർപ്പിച്ചിരിക്കുകയാണ്.
ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കാൻ സഹായിക്കുന്ന തന്ത്രപ്രധാനമായ നിർമിതിയാണ് ഇസഡ്-മോർ ടണൽ. 6.5 കിലോമീറ്റർ ടണൽ വിനോദസഞ്ചാര മേഖലയിലും വൻ വികസനം കൊണ്ടു വരും. ഗന്ദെർബാൽ ജില്ലയിലെ ഗഗൻഗീറിനും സോനാമാർഗിനും ഇടയിലുള്ള ടണലിന്റെ വരവോടെ വേനൽക്കാലത്ത് ലഡാക്കിലേക്കുള്ള യാത്ര എളുപ്പമാകും.
ശ്രീനഗർ-ലേ ദേശീയ പാതയിലുള്ള ഇസഡ്-മോർ തുരങ്കം ലഡാക്കിലേക്ക് റോഡ് മാർഗമുള്ള യാത്ര എളുപ്പമാക്കും. അത് കൊണ്ട് തന്നെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പര്യാപ്തമാണ് ഇസഡ്-മോർ തുരങ്കം.
ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനാൽ പ്രതിരോധ രംഗത്തും തുരങ്കം പ്രധാന സ്ഥാനം വഹിക്കുന്നു. ₹2,400 കോടി ചിലവിൽ നിർമിച്ച തുരങ്കം സമുദ്രനിരപ്പിൽ നിന്ന് 8650 അടി മുകളിലാണ് സ്ഥിതിചെയ്യുന്നത്. രണ്ട് വരി റോഡ് തുരങ്കമായ ഇസഡ്-മോറിലെ പ്രധാന തുരങ്കത്തിന് സമാന്തരമായി 7.5 മീറ്റർ വീതിയിൽ എസ്‌കേപ്പ് ടണൽ സജ്ജീകരിച്ചിട്ടുണ്ട്.
PM Narendra Modi inaugurates the Z-Morh tunnel, connecting Srinagar and Sonamarg. The 6.5-km strategic tunnel enhances tourism, facilitates defense movement, and eases travel to Ladakh.