ചൈനീസ് വീഡിയോ ഹോസ്റ്റിംഗ് ആപ്പായ ടിക് ടോക്കിന്റെ (TikTok) അമേരിക്കയിലെ പ്രവർത്തനങ്ങൾ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് വിൽക്കാനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ടിക് ടോക്കിന് അമേരിക്കയിൽ വരാനിടയുള്ള നിരോധനത്തിൽ നിന്ന് രക്ഷ നേടാനാണ് കമ്പനി ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്. ഇലോൺ മസ്ക് ആപ്പ് വാങ്ങിയില്ലെങ്കിൽ അദ്ദേഹത്തെ ആപ്പ് വിൽപനയിലെ ഇടനിലക്കാരൻ ആക്കാനും കമ്പനി ശ്രമം നടത്തുന്നതായാണ് വാർത്ത.
അമേരിക്കയിലെ ഉടമസ്ഥാവകാശം വിൽപന നടത്തിയാലും കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം ചൈനീസ് മാതൃകമ്പനി ബൈറ്റ് ഡാൻസിനു (Bytedance) തന്നെയായിരിക്കും. എന്നാൽ യുഎസ്സിലെ പ്രവർത്തനങ്ങൾക്കു ആപ്പിന്റെ പ്രവർത്തനം കൈമാറിയേ മതിയാകൂ എന്ന അവസ്ഥയിലാണ് ടിക് ടോക്ക് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിന്റെ യുഎസ്സിലെ പ്രവർത്തനം നിലയ്ക്കാതിരിക്കാനായാണ് മസ്ക്കിനെ കമ്പനി കൂട്ടുപിടിക്കുന്നത്. അതേ സമയം വാർത്തയിൽ ടിക് ടോക്കിന്റെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല.
അമേരിക്കയിൽ 170 മില്യൺ യൂസേർസ് ഉള്ള ആപ്പാണ് ടിക് ടോക്ക്. അത് കൊണ്ട് തന്നെ ആപ്പിന്റെ ചൈനീസ് സ്വാധീനത്തെ ചൊല്ലി അമേരിക്കൻ രാഷ്ട്രീയക്കാർക്കിടയിൽ മുറുമുറുപ്പുണ്ട്. ആപ്പിന്റെ നിരോധനം സംബന്ധിച്ച് യുഎസ് നിയമ നിർമാണ സഭ ബിൽ പാസ്സാക്കിയിരുന്നു. കോടതിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
Reports suggest ByteDance might consider selling TikTok’s US operations to Elon Musk or involve him as a broker to avoid a ban. TikTok denies plans to sell, emphasizing its independence from Chinese government influence.