ഭാരതി എയർടെൽ ചെയർമാനും ശതകോടീശ്വരനുമാണ് സുനിൽ മിത്തൽ. ഇന്ത്യയിൽ വമ്പൻ ബിസിനസ് സാമ്രാജ്യമാണ് എയർടെൽ കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാൽ ഇവയിലൊന്നും താത്പര്യമില്ല എന്ന മട്ടിൽ വിദേശത്ത് താമസമാക്കിയിരിക്കുകയാണ് സുനിൽ മിത്തലിന്റെ മക്കൾ. മിത്തലിന്റെ മക്കളായ ഈഷ ഭാരതി, കെവിൻ ഭാരതി എന്നിവരാണ് തങ്ങളുടേതായ മേഖലകളിൽ മുന്നോട്ടുപോകുന്നത്. സുനിലിന്റെ ഇളയമകൻ ശ്രാവിൻ മിത്തൽ മാത്രമാണ് കുടുംബ ബിസിനസ്സിൽ പങ്കാളിയായിട്ടുള്ളത്.
ഇന്ത്യയിൽ പേരെടുത്ത ഹൈക്ക് എന്ന മെസഞ്ചർ ആപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് സുനിലിന്റെ മകൻ കെവിൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഹൈക്കിനെ ടെക്ക് ലോകത്തെ മുൻനിര സംരംഭമാക്കി മാറ്റാൻ കെവിനിനു സാധിച്ചു. സുനിലിന്റെ രണ്ടാമത്തെ മകനായ ശ്രാവിൻ മിത്തൽ 2010ൽ ഭാരതി എയർടെല്ലിൽ മാനേജറായാണ് കരിയർ ആരംഭിച്ചത്. കമ്പനിയുടെ നിലവിലെ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രാവിൻ ആണ്.
സുനിൽ മിത്തലിന്റെ ഏക മകളായ ഈഷ ഭാരതി ലണ്ടണിലാണ് താമസം. ലൈഫ്സ്റ്റൈൽ രംഗത്തെ സംരംഭങ്ങളിൽ ഈഷയ്ക്ക് നിക്ഷേപമുണ്ട്. ഇതിനു പുറമേ മെയ്സൺ എസ്റ്റെല്ല എന്ന ലണ്ടണിലെ പ്രമുഖ ക്ലബ്ബിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയാണ് ഈഷ. ഭാരതി എയർടെല്ലിന്റെ ബിസിനസ് കാര്യങ്ങളിൽ ഈഷ ഇടപെടുന്നില്ലെങ്കിലും കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ പങ്കാളിയാണ്.
2024ലെ കണക്കനുസരിച്ച് 106,772 കോടി രൂപയാണ് സുനിൽ മിത്തലിന്റെ ആസ്തി.
Discover the diverse career paths of Sunil Bharti Mittal’s children: Kavin in tech, Shravin in corporate leadership, and Eiesha in luxury lifestyle investment.