ദുബായ് ആസ്ഥാനമായുള്ള നിക്ഷേപകരിൽ നിന്ന് 1.5 കോടി രൂപയുടെ ഫണ്ടിങ് സ്വന്തമാക്കി സ്മാർട് പബ്ലിക് ട്രാൻസ്പോർട്ട് സേവന രംഗത്തെ മുൻനിര കമ്പനി Xplor. നിക്ഷേപകരുടെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പൊതുഗതാഗത സംവിധാനങ്ങളിൽ ക്യാഷ്ലെസ് ടിക്കറ്റിങ്, സുരക്ഷ വർധിപ്പിക്കുക തുടങ്ങിയവ ചെയ്യാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് എക്സ്പ്ലോർ. യാത്രക്കാരുടെ എണ്ണം, ഓടിയ റൂട്ടുകൾ, വിറ്റ ടിക്കറ്റുകൾ, വരുമാനം, തിരക്കുള്ള സമയം തുടങ്ങിയവ അറിയാൻ എക്സ്പ്ലോർ സഹായിക്കും. തിരുവനന്തപുരം സ്വദേശി നിവേദ് പ്രിയദർശനാണ് എക്സ്പ്ലോർ സ്ഥാപകനും സിഇഒയും.
പുതിയ ഫണ്ടിങ്ങിലൂടെ എക്സ്പ്ലോറിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്ന് നിവേദ് പറഞ്ഞു. ഇതിലൂടെ 300ഓളം ബസ്സുകളിൽ നൂതന ടിക്കറ്റിങ് സംവിധാനവും എഐ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും.
ആഗോള പങ്കാളികൾക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ നിക്ഷേപം. ഭാവിയിലെ ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ പ്രതീകമായാണ് നിക്ഷേപത്തെ കാണുന്നത്-നിവേദ് പറഞ്ഞു.
Xplor secures ₹1.5 crore in funding from Dubai investors to revolutionize public transportation with AI-powered solutions, cashless ticketing, and safety upgrades in India.