കൊല്ലത്ത് അഷ്ടമുടി കായലിന്റെ തീരത്തുള്ള ലീലാ അഷ്ടമുടിയിൽ പുതുതായി ഉദ്ഘാടനം ചെയ്ത റാവിസ് പാലസ് (The Leela Ashtamudi, A Raviz Hotel) സഞ്ചാരികൾക്ക് ആഢംബരത്തിന്റെ പുതിയ അനുഭവങ്ങൾ ഒരുക്കുന്നു. ആഢംബരത്തിനൊപ്പം പൈതൃകത്തിന്റെ കഥ കൂടി പേറുന്ന റാവിസ് പാലസ് സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. ഇങ്ങനെ പ്രകൃതിഭംഗിയും ചരിത്രവും സംസ്കാരവും ആധുനിക വാസ്തുവിദ്യയുമായി സംയോജിപ്പിച്ച നിർമിതിയാണ് റാവിസ് പാലസ്.
ഡച്ച്, പോർച്ചുഗീസ് വാസ്തുവിദ്യയ്ക്കൊപ്പം കേരളത്തിന്റെ തനത് വാസ്തുകലയും കൂടിച്ചേർന്ന് മിഴിവേകുന്ന കൊട്ടാരം നിർമിക്കപ്പെട്ടത് 1911ലാണ്. അഷ്ടമുടി കായലിലൂടെ ബോട്ട് വഴിയോ റോഡ് മാർഗമോ ആകാശമാർഗമോ അതിഥികൾക്ക് റാവിസ് പാലസ്സിലേക്ക് എത്താനാകും. സൂര്യോദയം മുതൽ സസൂര്യാസ്തമയം വരെ റാവിസിൽ നിന്നും കാണാവുന്ന കായലിലെ ദൃശ്യങ്ങൾ അതിമനോഹരമാണ്.
റാവിസ് പാലസ്സിന്റെ നിർമാണവും പ്രവർത്തനവും കേരളത്തിന്റെ പൈതൃകത്തിന് യോജിച്ച രീതിയിലാണെന്ന് ആർപി ഗ്രൂപ്പ് (RP Group) ചെയർമാൻ രവി പിള്ള പറഞ്ഞു. റാവിസിലെ ഓരോ കാര്യങ്ങളും സാംസ്കാരികത്തനിമ അടയാളപ്പെടുത്തുന്നതാണ്. പ്രദേശത്തെ പാരമ്പര്യത്തേയും പ്രകൃതി ഭംഗിയേയും സംയോജിപ്പിക്കുന്നതിലൂടെ അതിഥികൾക്ക് വേറിട്ട അനുഭവം ഒരുക്കുകയാണ് റാവിസ് പാലസ്-അദ്ദേഹം പറഞ്ഞു. ഇത്തരമൊരു അമൂല്യ നിർമ്മിതി പങ്ക് വെയ്ക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover The Raviz Palace at Leela Ashtamudi, a luxurious heritage retreat blending Kerala’s rich culture, history, and modern comforts on the serene shores of Lake Ashtamudi.