മലയാളികളുടെ അഭിമാനമാണ് ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ. ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ താരം തകർപ്പൻ ഫോമിലാണ്. അവസാന അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്ന് സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. എന്നാൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്നും സഞ്ജുവിനെ തഴഞ്ഞത് ആരാധകരം നിരാശയിലാഴ്ത്തിയിരുന്നു. ക്രിക്കറ്റ് ലോകത്തെ ഇത്തരം ചർച്ചകൾക്കൊപ്പം സഞ്ജുവിന്റെ തിരുവനന്തപുരത്തെ ആഢംബര ബംഗ്ലാവിനെക്കുറിച്ചുള്ള വിശേഷങ്ങളും ഇപ്പോൾ ദേശീയമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയാണ്.
ഭാര്യ ചാരുലതയ്ക്കൊപ്പം സഞ്ജു താമസിക്കുന്ന വീടിന് ആറ് കോടിയോളം രൂപ വില വരും എന്നാണ് റിപ്പോർട്ട്. ആധുനികതയ്ക്ക് ഒപ്പം പരമ്പരാഗത പ്രൗഢിയും ഇഴചേർന്നതാണ് വീടിന്റെ നിർമാണശൈലി. ഇരുവരും സമൂഹമാധ്യമ പോസ്റ്റുകളിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ അധികവും ഈ വീടിനുള്ളിൽ ചിത്രീകരിക്കുന്നവയാണ്. സഞ്ജുവിന്റെ റീലുകളേക്കാൾ വീടിന്റെ ഭംഗി കൂടുതൽ വെളിവാകുന്നത് ചാരു പങ്കുവയ്ക്കുന്ന പോസ്റ്റുകളിലാണെന്നാണ് ആരാധകരുടെ പക്ഷം. അടുത്തിടെ ഇത്തരത്തിൽ പങ്കുവെച്ച ക്രിസ്മസ് റീൽ വീടിന്റെ ഭംഗി വിളിച്ചോതുന്നതാണ്. തിരുവനന്തപുരത്തെ വീടിനു പുറമേ സഞ്ജുവിന് മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും വീടുകളുണ്ട്.
Explore Sanju Samson’s stunning 6-crore bungalow in Thiruvananthapuram, a blend of Kerala tradition and modern luxury. Take a closer look at the cricketer’s elegant lifestyle.