ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി വിയറ്റ്നാമീസ് ബജറ്റ് എയർലൈനായ വിയറ്റ്ജെറ്റ് (VietJet Air). ഹോചിമിൻ സിറ്റിയിൽനിന്നും ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസ് ആണ് എയർലൈൻ പുതുതായി ആരംഭിക്കുന്നത്. ഈ വർഷം മാർച്ച് മുതൽ പുതിയ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഈ രണ്ട് നഗരങ്ങളിൽനിന്നും ആദ്യമായാണ് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത്.
മാർച്ച് 19നാണ് വിയറ്റ്ജെറ്റ് വിമാനം ബെംഗളൂരുവിലേക്ക് പറക്കുക. 3,161 കിലോമീറ്റർ ദൂരത്തുള്ള ഹോചിമിൻ സിറ്റിക്കും ബെംഗളൂരുവിനും ഇടയ്ക്ക് കമ്പനി ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. 3,127 കിലോമീറ്ററാണ് ഹൈദരാബാദിനും ഹോചിമിൻ സിറ്റിക്കും ഇടയിലുള്ള ദൂരം. ഇരു നഗരങ്ങൾക്കും ഇടയിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് വിയറ്റ്ജെറ്റ് ആരംഭിക്കുന്നത്. മാർച്ച് 18 മുതലാണ് സർവീസ് തുടങ്ങുക.
എയർബസ് A321 എയർക്രാഫ്റ്റുകളാണ് വിയറ്റ്ജെറ്റ് ബെംഗളൂരു, ഹൈദരാബാദ് സർവീസുകൾക്കായി ഉപയോഗിക്കുക. 240 ആണ് എയർക്രാഫ്റ്റിലെ യാത്രക്കാരുടെ പരിധി.
VietJet Air announces non-stop flights between Ho Chi Minh City and Bengaluru (BLR), Hyderabad (HYD) starting March 2025, marking a milestone in India-Vietnam air connectivity. The new routes boost tourism, trade, and enhance travel options for Indian travelers to Vietnam.