പുതിയ സ്ക്രാം 440 അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിലിറക്കി റോയൽ എൻഫീൽഡ്. മോട്ടോവേഴ്സ് 2024ൽ റോയൽ എൻഫീൽഡ് ആദ്യം പ്രഖ്യാപിച്ച വാഹനം സ്ക്രാം 440 ട്രെയിൽ, ഫോഴ്സ് എന്നീ രണ്ട് വേരിയൻ്റുകളിലായാണ് എത്തുന്നത്. ബെയ്സ് മോഡലായ സ്ക്രാം 440 ട്രെയിലിന് 2.08 ലക്ൽം രൂപയാണ് എക്സ് ഷോറൂം വില. 2,15,000 രൂപയാണ് സ്ക്രാം 440 ട്രെയിൽ, ഫോഴ്സിന്റെ വില. ട്രയംഫിന്റെ Scrambler 440xഉമായാണ് വിപണിയിൽ സ്ക്രാമ്മിന്റെ പ്രധാന മത്സരം.
നിലവിലെ റോയൽ എൻഫീൽഡ് സ്ക്രാം 411ന്റെ എഞ്ചിനിൽ മാറ്റങ്ങളുമായാണ് 440എത്തുന്നത്. ഫീച്ചേസിലും നിരവധി മാറ്റങ്ങളുണ്ട്. ട്രെയിൽ വേരിയൻ്റ് നീല, പച്ച നിറങ്ങളിലും ഫോഴ്സ് വേരിയന്റ് നീല, ഗ്രേ, ടീൽ ഷേഡ് നിറ്റങ്ങളിലും ലഭ്യമാണ്. എൽഇഡി ഹെഡ്ലാമ്പ്, പുതിയ സീറ്റ്, ടെയിൽ സെക്ഷൻ, ഇന്ധന ടാങ്ക് എന്നിവയിൽ പഴയ വേരിയന്റുമായി വ്യത്യാസമുണ്ട്. ഹണ്ടർ 350ലേതിന് സമാനമായ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് സ്ക്രാം 440നി നൽകിയിട്ടുള്ളത്.
Royal Enfield launches the Scram 440, a powerful adventure motorcycle starting at ₹2.08 lakh. Discover its features, design, and performance highlights.