ഇന്ത്യയിൽ വിദേശ കമ്പനികളുടെ റജിസ്ട്രേഷൻ 2020 മുതൽ കുറഞ്ഞുവരുന്നതായി കേന്ദ്ര ഗവൺമെന്റ് കണക്കുകൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രാജ്യത്ത് ആകെ റജിസ്റ്റർ ചെയ്ത വിദേശ കമ്പനികളുടെ എണ്ണം 339 മാത്രമാണെന്നും ഇത്തരം കമ്പനികളുടെ റജിസ്ട്രേഷനിൽ ഇക്കാലയളവിനുള്ളിൽ ഗണ്യമായ കുറവു സംഭവിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര കോർപറേറ്റ് സഹമന്ത്രി ഹർഷ് മൽഹോത്ര രാജ്യസഭയിൽ പങ്കുവെച്ച ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഇത്.
അഞ്ച് വിദേശ കമ്പനികൾ മാത്രമാണ് ഈ വർഷം രാജ്യത്ത് റജിസ്റ്റർ ചെയ്തത്. കമ്പനീസ് ആക്റ്റ് 2013 പ്രകാരം ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനികൾ ഏജന്റുമാർ വഴിയോ നേരിട്ടോ ഓൺലൈൻ അല്ലെങ്കിൽ ഇലക്ട്രോണിക് ആയോ ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നുവെങ്കിൽ അവയെ വിദേശ കമ്പനി എന്നു വിളിക്കുന്നു. വിദേശ മൂലധനം ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം.
2020ൽ ഇത്തരത്തിൽ 90 കമ്പനികളാണ് രാജ്യത്ത് പുതുതായി എത്തിയത്. എന്നാൽ 2021, 2022, 2023, 2024 വർഷങ്ങളിൽ ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടേ ഇരുന്നു. 75, 64, 57, 53 എന്നിങ്ങനെയാണ് 2021 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട വിദേശ കമ്പനികളുടെ എണ്ണം.
Foreign company registrations in India have declined over the past five years, with only five companies registered in 2024. Minister Harsh Malhotra shared insights on this trend in the Rajya Sabha.