ഫണ്ട് സമാഹരണമാണ് ഏതൊരു സ്റ്റാർട്ടപ്പിന്റേയും പ്രാരംഭ ഘട്ടത്തിലെ പ്രധാന വെല്ലുവിളി. ഇതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് സംരംഭകർ. MyInvestorList.com എന്ന വെബ്സൈറ്റാണ് സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ നിക്ഷേപകരുമായി എളുപ്പത്തിൽ ബന്ധപ്പെടാനും ബിസിനസ് ആശയം പങ്കുവെച്ച് നിക്ഷേപം ലഭ്യമാക്കാനും സഹായിക്കുന്നത്. ബ്ലൂലേൺ സഹസ്ഥാപകൻ ഹാരിഷ് ഉദയകുമാർ, സമേഷ് ലകോടിയ, വിനീത് സരോദെ എന്നിവർ ചേർന്നാണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.
സ്റ്റാർട്ടപ്പ് ആശയങ്ങൾ യാഥാർത്ഥ്യമാക്കി ബിസിനസ് ആരംഭിക്കാനും അതിനു വേണ്ട ഫണ്ട് ലഭ്യമാക്കാനുമായി തനിക്ക് നിരവധി മെസേജുകൾ വന്നിരുന്നതായി ഹാരിഷ് പറയുന്നു. മറുവശത്താകട്ടെ നിരവധി ഏഞ്ചൽ നിക്ഷേപകർ പണം മുടക്കാൻ തയ്യാറുമാണ്, എന്നാൽ വ്യക്തമായ ഡീൽ ഫ്ലോ ലഭ്യമാകാത്തതിനാൽ അവർ നിക്ഷേപിക്കാൻ മടിക്കുന്നു. ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടതിൽ നിന്നാണ് MyInvestorList.com എന്ന വെബ്സൈറ്റ് തുടങ്ങാൻ പ്രേരകമായത് എന്ന് ഹാരിഷ് പറഞ്ഞു. സ്റ്റാർട്ടപ്പുകളുടേയും നിക്ഷേപകരുടേയും പ്രശ്നങ്ങൾ ഒരുപോലെ പരിഹരിക്കാൻ പര്യാപ്തമാണ് വെബ്സൈറ്റ് എന്ന് അദ്ദേഹം വ്യക്തമാക്കി.
മൈ ഇൻവെസ്റ്റർ ലിസ്റ്റിലൂടെ സംരംഭകർക്ക് സെക്കൻഡുകൾ കൊണ്ട് നിക്ഷേപകരെ കണ്ടെത്താനാകും എന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു.
വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ നിന്നും യുഎസ്സിൽ നിന്നുമായി 1500ലധികം നിക്ഷേപകരാണ് പ്ലാറ്റ്ഫോമിൽ ഉള്ളത്. ഒരു നിക്ഷേപകനുമായി ബന്ധപ്പെടുന്നതിലൂടെ സംരംഭകർക്ക് നിക്ഷേപകരുടെ ഇ-മെയിൽ ഐഡി നേരിട്ട് ലഭ്യമാകുന്നു. ഇതിലൂടെ സ്റ്റാർട്ട്അപ്പ് ഉടമകൾക്ക് നിക്ഷേപകരുമായി പിച്ചുകൾ പങ്ക് വെയ്ക്കാം. സ്റ്റാർട്ടപ്പ് ഉടമകൾക്കായുള്ള വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പരസ്പരം ആശയങ്ങളും കൈമാറാം.
ഫ്രീ മോഡൽ, പ്രോ പ്ലാൻ, പ്രോ പ്ലസ് പ്ലാൻ എന്നിങ്ങനെയാണ് വെബ്സൈറ്റിന്റെ പ്രൈസിങ് മോഡലുകൾ. ഫ്രീ മോഡലിൽ മാത്രം മാസത്തിൽ അഞ്ച് പ്രൊഫൈൽ വ്യൂവും അഞ്ച് ഇമെയിൽ ഐഡിയും സൗജന്യമായി ലഭിക്കും. മാസത്തിൽ 999 രൂപ, 2999 രൂപ എന്നിങ്ങനെയാണ് പ്രോ പ്ലാൻ, പ്രോ പ്ലസ് പ്ലാൻ എന്നിവയുടെ നിരക്ക്. വെബ്സൈറ്റ് ലിങ്ക്: https://www.myinvestorlist.com/
MyInvestorList.com, founded by Bengaluru entrepreneurs Harish Uthayakumar, Samesh Lakhotia, and Vinit Sarode, connects startup founders with angel investors. The platform offers access to 1,500+ investors, email IDs, and a startup community to ease fundraising challenges.