കൊൽക്കത്തയിൽ 600 കോടി രൂപയുടെ വമ്പൻ ക്ഷീര പ്ലാൻ്റ് നിർമിക്കാൻ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന് (GCMMF) കീഴിലുള്ള അമൂൽ (Amul). ലോകത്തിലെ ഏറ്റവും വലിയ തൈര് (ദഹി) ഉത്പാദന കേന്ദ്രം കൂടി അടങ്ങുന്ന സംയോജിത പ്ലാന്റ് ആണ് സ്ഥാപിക്കുകയെന്ന് അമൂൽ എംഡി ജയൻ മേഹ്ത്ത പറഞ്ഞു. കൊൽക്കത്തയിൽ ബംഗാൾ ആഗോള സംരംഭക ഉച്ചകോടിയിൽ (BGBS) സംസാരിക്കുകയായിരുന്നു അദ്ദേഹം.
![](https://channeliam.com/wp-content/uploads/2025/02/AMUL-copy-1024x529.webp)
ഹൗറയിലെ സംക്രയിൽ ഫുഡ് പാർക്കിലാണ് അമൂൽ അത്യാധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുക. പ്രതിദിനം 10 ലക്ഷം കിലോഗ്രാം തൈര് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പുതിയ പ്ലാൻ്റ് ലോകത്തിലെ ഏറ്റവും വലിയ തൈര് ഉത്പാദന കേന്ദ്രമായിരിക്കും. ഇതിനു പുറമേ പ്രതിദിനം 15 ലക്ഷം ലിറ്റർ ആയിരിക്കും സംയോജിത പ്ലാന്റിലെ പാൽ സംസ്കരണ ശേഷി.
![](https://channeliam.com/wp-content/uploads/2025/02/amul-curd-2025-02-b5ac8fbe22ffdc.webp)
കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും തൈരിന് വലിയ ഡിമാൻഡുണ്ട്. ഇത് പരിഗണിച്ചാണ് പുതിയ പ്ലാന്റ് വരുന്നതെന്നും രണ്ട് ഘട്ടങ്ങളിലായാകും പ്ലാന്റിന്റെ നിർമാണമെന്നും ജയൻ മേഹ്ത്ത പറഞ്ഞു. നിലവിൽ ബംഗാളിലെ ഏറ്റവും വലിയ ഫ്രഷ് മിൽക്ക് ബ്രാൻഡാണ് അമൂൽ. സംസ്ഥാനത്ത് 14 ജില്ലകളിൽ അമൂലിന് പാൽ സംഭരണ ശൃംഖലയുണ്ട്.
Amul is investing ₹600 crore to establish the world’s largest curd manufacturing facility in Kolkata, boosting dairy production and meeting growing demand.