പ്രീബുക്ക് ചെയ്യാത്തവർക്കും വന്ദേ ഭാരതിൽ ഭക്ഷണം വാങ്ങാൻ അവസരമൊരുക്കി ഐആർസിടിസി. ഇതുവരെ ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഭക്ഷണ ഓപ്ഷൻ തിരഞ്ഞെടുത്ത യാത്രക്കാർക്ക് മാത്രമേ ഐആർസിടിസി വന്ദേ ഭാരതിൽ ഭക്ഷണം വിതരണം ചെയ്തിരുന്നുള്ളൂ. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കാറ്ററിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
![](https://channeliam.com/wp-content/uploads/2025/02/image-20-2.webp)
പുതിയ ഭക്ഷണ പോളിസിയിലൂടെ ബുക്കിംഗ് സമയത്ത് ഭക്ഷണം തിരഞ്ഞെടുക്കാത്ത യാത്രക്കാർക്കും വന്ദേ ഭാരതിൽ വിവിധ ഭക്ഷണ ഓപ്ഷനുകൾ ആസ്വദിക്കാനാകും. റെഡി ടു ഈറ്റ് (RTE) ഭക്ഷണത്തിനു പുറമേ പാകം ചെയ്ത ഭക്ഷണവും ഇത്തരത്തിൽ യാത്രക്കാർക്ക് ലഭ്യമാക്കും. ബുക്കിംഗ് സമയത്ത് ഭക്ഷണം തിരഞ്ഞെടുക്കാത്തതിനാൽ ഭക്ഷണ സേവനം നിഷേധിക്കപ്പെട്ട യാത്രക്കാരിൽ നിന്നുള്ള പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
![](https://channeliam.com/wp-content/uploads/2025/02/image-21.webp)
സുഗമമായ സേവനം ഉറപ്പാക്കുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമായി ഐആർസിടിസി നിയന്ത്രിത സമയക്രമത്തിലാണ് ഭക്ഷണ വിൽപന നടത്തുക. രാത്രി 9 മണിക്ക് ശേഷം ഭക്ഷണ വിതരണം ഉണ്ടായിരിക്കില്ല. ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിനും രാത്രി വൈകി യാത്രക്കാർക്ക് ശല്യമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണിത്. വന്ദേ ഭാരത് ട്രെയിനുകളിലെ കാറ്ററിംഗ് അനുഭവവും യാത്രക്കാരുടെ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനുള്ള റെയിൽവേയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ്.
IRCTC now allows non-prebooked passengers to buy food on Vande Bharat trains. Cooked meals and ready-to-eat options enhance passenger convenience.