ടെലിവിഷൻ സീരീസുകളിലൂടെയും ബിഗ്ബോസ് പോലുള്ള റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് തേജസ്വി പ്രകാശ്. ഇപ്പോൾ കുക്കിങ് ഷോ ആയ സെലിബ്രിറ്റി മാസ്റ്റർ ഷെഫിലൂടെയും താരം ശ്രദ്ധ നേടുകയാണ്. സമ്പത്തിന്റെ കാര്യത്തിലും തേജസ്വി മുൻപന്തിയിലാണ്. ദുബായിലെ ആഢംബര വീട് മുതൽ അത്യാഢംബര വാഹനങ്ങളുടെ വലിയ നിര വരെ നീളുന്നതാണ് തേജസ്വിയുടെ സമ്പാദ്യം.
![](https://channeliam.com/wp-content/uploads/2025/02/tejasswi-prakash-opens-up-about-1-1024x576.webp)
ടൈംസ് എന്റടെയ്ൻമെന്റ് റിപ്പോർട്ട് പ്രകാരം 25 കോടി രൂപ ആസ്തിയുള്ള തേജസ്വി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ടെലിവിഷൻ താരങ്ങളിൽ ഒരാളാണ്. ടെലിവിഷൻ കരിയർ, ബ്രാൻഡ് എൻഡോർസ്മെന്റ്, മറ്റ് സംരംഭങ്ങൾ എന്നിവയിലൂടെയാണ് താരത്തിന്റെ വമ്പൻ സമ്പാദ്യം. ബിഗ് ബോസ്സിലെ സഹതാരവും പങ്കാളിയുമായ കരൺ കുന്ദ്രയുമായി ചേർന്നാണ് തേജസ്വി ദുബായിലെ വീട് വാങ്ങിയത്. രണ്ട് കോടി രൂപയോളമാണ് ഇതിന്റെ വില. ഗോവയിലും മുംബൈയിലും തേജസ്വിക്ക് ആഢംബര വീടുകളുണ്ട്. ബിഗി ബോസ് 15ൽ വിജയിയാ താരം വിജയം ആഘോഷിച്ചത് ഔഡി ക്യൂ 4 വാങ്ങിയായിരുന്നു. ഒരു കോടിയോളം രൂപയാണ് കാറിന്റെ വില.
Tejasswi Prakash, from Naagin 6 & Bigg Boss 15, owns luxury homes, cars & travels globally. Discover her net worth & lavish lifestyle.