മുംബൈയിൽ രണ്ട് ലക്ഷ്വറി ഡ്യൂപ്ലെക്സുകൾ വാടകയ്ക്ക് എടുത്ത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. മുംബൈയിലെ പാലി ഹില്ലിലാണ് കിങ് ഖാൻ ആഢംബര ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് 8.67 കോടി രൂപയാണ് വാടക എന്ന് സാപ്കീ.കോം റിപ്പോർട്ട് ചെയ്യുന്നു. രേഖകൾ പ്രകാരം രണ്ട് ഡ്യൂപ്ലെക്സുകളും പൂജ കാസ എന്ന കെട്ടിടത്തിലാണ്. കെട്ടിടത്തിലെ ഒന്നും രണ്ടും ഏഴും എട്ടും നിലകളിലുള്ള ഡ്യൂപ്ലെക്സുകളാണ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്.

നടനും നിർമാതാവുമായ ജാക്കി ഭഗ്നാനി, സഹോദരി ദീപ്ശിഖ ദേശ്മുഖ് എന്നിവരിൽ നിന്നുമാണ് ആദ്യത്തെ ഡ്യൂപ്ലെക്സ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്. രേഖകൾ അനുസരിച്ച് 11.54 ലക്ഷം രൂപയാണ് ഇതിന്റെ പ്രതിമാസ വാടക. 36 മാസത്തേക്ക് 32.97 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഷാരൂഖ് നൽകിയിട്ടുണ്ട്. രണ്ടാമത്തെ ഡ്യൂപ്ലെക്സ് ഷാരൂഖ് ഖാന് പ്രതിമാസം 12.61 ലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. മൂന്ന് വർഷത്തേക്ക് 36 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും രേഖകളിൽ കാണിക്കുന്നു.
രണ്ട് ഇടപാടുകളും 2025 ഫെബ്രുവരി 14ന് റജിസ്റ്റർ ചെയ്തതായി രേഖകൾ കാണിക്കുന്നു. ഇതിനായി ₹2.22 ലക്ഷം സ്റ്റാമ്പ് ഡ്യൂട്ടിയും ₹ 2000 റജിസ്ട്രേഷൻ ഫീസും അടച്ചിട്ടുണ്ട്.
Shah Rukh Khan has rented two luxury duplex apartments in Mumbai’s Pali Hill for ₹8.67 crore over three years. The deals involve actor Jacky Bhagnani and producer Vashu Bhagnani.