പണമുണ്ടെങ്കിൽ എല്ലാ പ്രശ്നങ്ങളും തീർന്നു എന്നാണ് പലരുടേയും ധാരണ. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണെന്ന് പറയുന്നു അമേരിക്കൻ ശതകോടീശ്വരനും സംരംഭകനുമായ ജെയ്ക്ക് കാസൻ. 2018ൽ, തന്റെ 27ാമത്തെ വയസ്സിൽ നൂറ് മില്യൺ ഡോളറിനാണ് ജെയ്ക്ക് തന്റെ സംരംഭം വിറ്റത്. വലിയ സമ്പാദ്യം വലിയ സന്തോഷങ്ങൾക്കു കാരണമാകും എന്നായിരുന്നു ജെയ്ക്ക് അതുവരെ ധരിച്ചിരുന്നത്. എന്നാൽ ശതകോടികൾ കയ്യിൽ വന്നപ്പോൾ തന്റെ അനുഭവം നേർവിപരീതമായിരുന്നു എന്ന് ജെയ്ക്ക് സാക്ഷ്യപ്പെടുത്തുന്നു.

കോളേജ് വിദ്യാഭ്യാസം പകുതിയൽ നിർത്തിയാണ് ജെയ്ക്ക് സംരംഭക ലോകത്തേക്ക് എത്തുന്നത്. MVMT എന്ന വാച്ച് നിർമാണ കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ സംരംഭം. സ്റ്റൈലൻ ഡിസൈൻ കൊണ്ട് എംവിഎംടി വാച്ചുകൾ ഞൊടിയിടയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്നാണ് അദ്ദേഹം കമ്പനി Movado ഗ്രൂപ്പിന് 100 മില്യൺ ഡോളറിന് വിൽപന നടത്തിയത്. എന്നാൽ വിൽപനാനന്തരം കടുത്ത മാനസിക സമ്മർദ്ദങ്ങളാണ് താൻ അനുഭവിക്കേണ്ടി വന്നത് എന്ന് ജെയ്ക്ക് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. കമ്പനി വിൽപന നടത്തിയതോടെ ദിശ നഷ്ടപ്പെട്ട താൻ പിന്നീട് കടുത്ത വിഷാദത്തിലേക്ക് വഴുതി വീണെന്നും അദ്ദേഹം പറയുന്നു.

30 വയസ്സായതോടെ വ്യക്തിഗത ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തിൽ വിഷാദവും ശൂന്യതാബോധവും വളർന്നതായി ജെയ്ക്ക് പറയുന്നു. ഇന്ന്, 33ാം വയസ്സിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും അതിലൂടെ ജീവിതത്തിലേക്കു തന്നെ തിരിച്ചു വരാനുമുള്ള ശ്രമത്തിലാണ് ജെയ്ക്ക്.
Jake Kassan, founder of MVMT Watches, opens up about post-success struggles after selling his brand for $100M. Now, he mentors entrepreneurs on finding purpose beyond wealth.