അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ മടങ്ങിയെത്തുമെന്ന് നാസ. സുനിതയേയും ബുച്ചിനേയയും മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം മാർച്ച് പകുതിയോടെ സ്പേസ് എക്സ് വിക്ഷേപിക്കും. വിക്ഷേപണത്തിന്റെ ഒരാഴ്ചയ്ക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ ലാൻഡ് ചെയ്യുമെന്നും നാസ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ സുനിതയേയും വിൽമോറിനേയും ഏപ്രിലോടെ മടക്കിയെത്തിക്കാൻ ആയിരുന്നു നാസയുടെ നീക്കം.

ബോയിങ്ങിൻറെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ അഞ്ചിനാണ് 8 ദിവസത്തെ ദൗത്യത്തിനായി നാസയുടെ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയത്. എന്നാൽ പേടകത്തിലെ യന്ത്ര തകരാർ കാരണം മടക്കയാത്ര നീളുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എട്ടു മാസത്തോളം കുടുങ്ങിയത്. അതേസമയം ഭൂമിയിലേക്കുള്ള മടങ്ങിവരവിനോട് അനുബന്ധിച്ച് ബഹിരാകാശ സംഘം പരിശീലനം തുടങ്ങി. റീഎൻട്രി പ്രൊസീജർ, സുരക്ഷിതമായ മടക്കയാത്ര തുടങ്ങിയവയ്ക്ക് വേണ്ടിയാണ് പരിശീലനം.
NASA astronauts Butch Wilmore and Sunita Williams will return to Earth earlier than expected aboard a SpaceX Dragon capsule in mid-March, ending their extended ISS stay.