ലോകത്തിൽ ഏറ്റവുമധികം അതിസമ്പന്നർ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ മുന്നേറ്റം നടത്തി ഇന്ത്യ. 2024ൽ ഏറ്റവുമധികം ബില്യണയർസ് ഉള്ള രാജ്യങ്ങളുടെ ഫോർബ്സ് പട്ടികയിലാണ് ഇന്ത്യയുടെ മുന്നേറ്റം. ആകെ 200 ബില്യണയർസുമായി ഇന്ത്യ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ 169 ബില്യണയർസായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ ബില്യണയർസിന്റെ ടോട്ടൽ നെറ്റ് വെർത്ത് $954 ബില്യൺ ആണ്. കഴിഞ്ഞ തവണ $675 ബില്യൺ എന്നതിൽ നിന്നാണ് ഈ വളർച്ച.

അമേരിക്കയാണ് ലോകത്തിൽ ഏറ്റവുമധികം ബില്യണയർസുള്ള രാജ്യം. 813 ബില്യണയർസാണ് യുഎസ്സിലുള്ളത്. കഴിഞ്ഞ തവണ ഇത് 735 ആയിരുന്നു. ഫോർബ്സ് പട്ടിക അനുസരിച്ച് അമേരിക്കയുടെ മൊത്തം ബില്യണയർസിന് $5.7 ട്രില്യൺ ആസ്തിയാണ് ഉള്ളത്. ഇലോൺ മസ്ക് രാജ്യത്തെ ഏറ്റവും സമ്പന്നനായി തുടരുന്നു. ചൈനയാണ് ബില്യണയർസിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം. 406 ബില്യണയർസുള്ള ചൈനയിൽ കഴിഞ്ഞ വർഷത്തേക്കാൾ ബില്യണയർസിന്റെ എണ്ണത്തിൽ കുറവുണ്ടായി. 495 ബില്യണയർസായിരുന്നു കഴിഞ്ഞ തവണ ചൈനയിൽ ഉണ്ടായിരുന്നത്. $1.3 ട്രില്യൺ ഡോളറാണ് ചൈനയിലെ മൊത്തം ബില്യണയർസിന്റെ ആസ്തി.

132 ബില്യണയർസുമായി ജർമനി, 120 ബില്യണയർസുമായി റഷ്യ എന്നീ രാജ്യങ്ങളാണ് ഫോർബ്സ് പട്ടികയിൽ 4, 5 സ്ഥാനങ്ങളിലുള്ളത്.
The top nations with the highest number of billionaires in 2024 and their total wealth rankings