ബാഡ്മിന്റൺ ഇതിഹാസം പി.വി. സിന്ധുവിനെ നിക്ഷേപകയായും ബ്രാൻഡ് അംബാസഡറായും നിയോഗിച്ച് ഇന്ത്യയിലെ മുൻനിര എഐ-പവേർഡ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കിരാനപ്രോ (KiranaPro). സീഡ് ഫണ്ടിംഗ് റൗണ്ടിലെ ആദ്യ ഘട്ടത്തിൽ തന്നെയാണ് പി.വി. സിന്ധു കിരാനപ്രോ നിക്ഷേപകയായത്. ഈ ചുവടുവെയ്പ്പ് ഇന്ത്യയിലെ റീട്ടെയിൽ മേഖലയിലെ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്ന് കമ്പനി പറഞ്ഞു. കോർണർസ്റ്റോൺ സ്പോർട്ട് ആണ് സിന്ധുവും കിരാനപ്രോയും തമ്മിലുള്ള പങ്കാളിത്തത്തിന് സൗകര്യമൊരുക്കിയത്.

അത്യാധുനിക സാങ്കേതികവിദ്യയും എഐ-അധിഷ്ഠിത സൗകര്യങ്ങളും ഉപയോഗിച്ച് അയൽപക്ക പലചരക്ക് സ്റ്റോറുകളെ ശാക്തീകരിക്കുകയാണ്
കിരാനപ്രോയുടെ ലക്ഷ്യം. ബ്രാൻഡ് അംബാസിഡർ എന്നതിനപ്പുറത്തേക്ക് ഡിജിറ്റൽ ബ്രാൻഡിന്റെ പ്രവർത്തനങ്ങളിൽ സിന്ധു സജീവമായി പങ്ക് ചേരും. ഐപിഎൽ 2025ൽ ബ്രാൻഡിന്റെ ഔദ്യോഗിക അംബാസഡർ എന്ന നിലയിലുള്ള അവരുടെ പങ്കും കിരാനപ്രോയുടെ ദേശീയ തലത്തിലുള്ള സാന്നിധ്യം വർദ്ധിപ്പിക്കും.

ഇതിനകം 30,000ത്തിലധികം സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞ കിരാനപ്രോ അതിവേഗം തങ്ങളുടെ സാന്നിധ്യം വിവിധ നഗരങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. ജോപ്പർ.ആപ്പിനെ ഏറ്റെടുത്തത് പ്രാദേശിക തലത്തിൽ കൂടുതൽ ആഴത്തിലുള്ള പ്രവർത്തനവും കമ്പനി നടത്തുന്നുണ്ട്. കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് സ്റ്റാർട്ടപ്പായ കിരാനപ്രോയുടെ ആസ്ഥാനം തൃശ്ശൂരാണ്.
Malayali CEO-led Quick Commerce Platform KiranaPro Welcomes P.V. Sindhu as Investor and Brand Ambassador.P.V. Sindhu’s investment in the seed funding round, right from the initial stage, will fuel transformative changes in India’s retail sector. As the official ambassador of KiranaPro for IPL 2025, her association will strengthen the brand’s national presence and solidify its position as a category leader in quick commerce.
