2025 ഫെബ്രുവരിയിൽ ഏറ്റവുമധികം ചരക്കു സേവന നികുതി (GST) പിരിച്ച സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കണക്കു പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. ₹30,637 കോടി രൂപ ജിഎസ്ടി ഇനത്തിൽ പിരിച്ച് മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 2024 ഫെബ്രുവരിയിൽ മഹാരാഷ്ട്ര ജിഎസ്ടി ഇനത്തിൽ പിരിച്ചതിനേക്കാൾ 13 ശതമാനം അധികമാണിത്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്രം എന്നിവ ശേഖരിച്ച മൊത്തം ആഭ്യന്തര ജിഎസ്ടി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 10.2 ശതമാനം വർദ്ധിച്ച് ഏകദേശം ₹1.42 ലക്ഷം കോടിയായി. ഇറക്കുമതി ജിഎസ്ടി കൂടി ചേർത്താൽ ഫെബ്രുവരിയിൽ ശേഖരിച്ച മൊത്തം ജിഎസ്ടി ഏകദേശം ₹1.84 ലക്ഷം കോടിയാണ്.

₹14,117 കോടിയുമായി (10 ശതമാനം വർധന) കർണാടക, ₹11,402 കോടിയുമായി (3 ശതമാനം വർധന) ഗുജറാത്ത്, ₹10,694 കോടിയുമായി (10 ശതമാനം വർധന) തമിഴ്നാട്, ₹9,925 കോടിയുമായി (20 ശതമാനം വർധന) ഹരിയാന എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന എന്നിവയാണ് ആറ് മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്. ₹9,155 കോടി (14 ശതമാനം വർധന), ₹6,074 കോടി (10 ശതമാനം വർധന), ₹5,797 കോടി (8 ശതമാനം വർധന), ₹5,344 കോടി (4 ശതമാനം വർധന), ₹5,280 കോടി (1 ശതമാനം വർധന) എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ജിഎസ്ടി കണക്കുകൾ.
Maharashtra led GST collections in February 2025 with ₹30,637 crore, followed by Karnataka, Gujarat, Tamil Nadu, and Haryana. India’s total GST stood at ₹1.84 lakh crore.
