നിർദ്ദിഷ്ട ആറ് വരി അരൂർ-ഇടപ്പള്ളി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ അലൈൻമെന്റ് പുനഃക്രമീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രൊജക്റ്റ് കൺസൾട്ടന്റിനോട് ആവശ്യപ്പെട്ടു. നിലവിലെ വിശദ പദ്ധതി രേഖയിൽ (DPR) പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ വഴി കടന്നുപോകുന്ന കൊച്ചി മെട്രോ വയഡക്റ്റ് കണക്കിലെടുക്കാത്തതിനാലാണ് ഡിപിആറിൽ മാറ്റം വരുത്താനുള്ള നിർദേശം.

ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി അലൈൻമെന്റ് പരിഷ്കരിക്കാനും ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാനും ഡിപിആർ കൺസൾട്ടന്റിനോട് നിർദ്ദേശിച്ചതായി മുതിർന്ന എൻഎച്ച്എഐയി ഉദ്യോഗസ്ഥൻ പറഞ്ഞു. ജെഎൽഎൻ സ്റ്റേഡിയത്തെയും ഇൻഫോപാർക്കിനെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരിക്കുന്ന രണ്ടാം ഘട്ടത്തിലെ മെട്രോ വയഡക്ട് പാലാരിവട്ടം ഫ്ലൈഓവറിന് മുകളിലൂടെ കടന്നുപോകുന്നുണ്ട്. രണ്ടാം ഘട്ടത്തിലെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും ഇത്. ഫ്ലൈഓവറിന് മുകളിലുള്ള മെട്രോ വയഡക്റ്റ് സുഗമമാക്കുന്നതിന് 60 മീറ്റർ ദൈർഘ്യമുള്ള പ്രത്യേക സ്റ്റീൽ സ്പാൻ നിർമ്മിക്കെമ്നന് കെഎംആർഎൽ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.

11.17 കിലോമീറ്റർ നീളമുള്ള പിങ്ക് ലൈനിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ വഴി കടന്നുപോകുന്ന കൊച്ചി മെട്രോ വയഡക്റ്റ്.

ജവഹർലാൽ നെഹ്റു സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, സിവിൽ സ്റ്റേഷൻ ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിങ്ങനെ 11 സ്റ്റേഷനുകളാണ് പിങ്ക് ലൈനിലുള്ളത്.
NHAI has asked the project consultant to adjust the alignment of the six-lane Aroor-Edappally Elevated Highway. The current plan does not consider the Kochi Metro viaduct at Palarivattom Bypass Junction. The consultant must revise and submit a new plan within a month. The metro viaduct, now under construction, passes over the Palarivattom Flyover and needs a 60-meter steel span. The 11.17 km Pink Line includes key locations like Jawaharlal Nehru Stadium, Civil Station Junction, and Infopark.