ഓഫ്-റോഡ് എസ്‌യുവിയായ ഡിഫൻഡർ ഒക്ട ഇന്ത്യൻ വിപണിയിലെത്തിച്ച് ലാൻഡ് റോവർ. 2.59 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണ് ഇത്. ഡിഫൻഡർ ഒക്ട എഡിഷൻ വണ്ണും കമ്പനി വിപണിയിലെത്തിച്ചു. 2.79 കോടി രൂപ മുതലാണ് എഡിഷൻ വണ്ണിന്റെ വില. വാഹനത്തിന് വെറും 4 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

4.4L V8 മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഒക്ടയുടെ സവിശേഷത. റേഞ്ച് റോവറിൽ ഉപയോഗിക്കുന്നതിനു സമാനമായ യൂനിറ്റാണ് ഇത്. 626PS പവറും 750Nm വരെ ടോർക്കും വാഹനത്തിനുണ്ട്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉള്ളത്.

250 km/h ആണ് വാഹനത്തിന്റെ പരമാവധി വേഗത. ഓഫ് റോഡ് പ്രകടനത്തിനായി 6ഡി ഡൈനാമിക്സ് സസ്പെൻഷനാണ് ഒക്ടയ്ക്ക് നൽകിയിരിക്കുന്നത്. 40ഡിഗ്രി അപ്രോച്ച് ആംഗിൾ, 42-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 29 ഡിഗ്രി ബ്രേക്ക്ഓവർ ആംഗിൾ തുടങ്ങിയവയും ഓഫ്റോഡിങ്ങിന് കരുത്ത് കൂട്ടും. 11.4 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ പെർഫോർമൻസ് സീറ്റുകൾ,ഇന്റഗ്രേറ്റഡ് ഹെഡ്റെസ്റ്റ്, ബേൺഡ് സിയന്ന സെമി-അനിലിൻ ലെതർ, കൂടുതൽ സപ്പോർട്ടീവ് ബോൾസ്റ്ററുകൾ തുടങ്ങിയവയാണ് ഇന്റീരിയർ സവിശേഷതകൾ.
Land Rover has launched the Defender Octa in India at ₹2.59 crore, making it the most powerful Defender ever. With a 4.4L twin-turbo V8 engine, 626 hp, and unmatched off-road capabilities, it sets a new benchmark in luxury SUVs.