കൊച്ചിയിൽ പുതിയ ടെക്ഹബ് ആരംഭിച്ച് ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനി എഫ് 9 ഇൻഫോടെക് (F9 Infotech). കൊച്ചി പാടിവട്ടത്ത് 50 ജീവനക്കാരെ നിയമിച്ച ഓഫീസ് സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസുകളെ സംരക്ഷിക്കുന്നതിലും ലോകമെങ്ങുമുള്ള കമ്പനികൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയർലൻഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇൻഫോടെക് ഓഫീസുകളുണ്ട്. ഗ്ലോബൽ സെന്റർ ഓഫ് എക്‌സലൻസ് (CoE), സൈബർ ഡിഫൻസ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (SOC), റീജ്യണൽ ഹെഡ് ക്വാർട്ടേഴ്‌സ് എന്നിവയാണ് പുതിയ കേന്ദ്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24/7 സൈബർ സെക്യൂരിറ്റി ഉറപ്പാക്കുന്നതിനും എഫ് 9 ഇൻഫോടെക്കിന്റെ പുതിയ കേന്ദ്രം ഉപയോഗിക്കുമെന്ന് കമ്പനി സഹസ്ഥാപകൻ രാജേഷ് രാധാകൃഷ്ണൻ പറഞ്ഞു. മികച്ചതും വേഗതയേറിയതുമായ ടെക് സൊല്യൂഷനുകൾ ഉറപ്പാക്കുന്നതിനും കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Dubai-based F9 Infotech opens a new 50-person tech hub in Kochi, featuring a Cyber Defence Centre, Global CoE, and regional HQ. The centre aims to deliver cutting-edge cyber security and tech innovation while creating jobs in Kerala.