നൂതന സാങ്കേതികവിദ്യ, ശക്തമായ ആയുധങ്ങൾ, മികച്ച സംരക്ഷണം തുടങ്ങിയ സവിശേഷതകൾ ഉള്ളവയാണ് മിലിട്ടറി ടാങ്കുകൾ. ഫയർ പവർ, ആർമർ, മൊബിലിറ്റി എന്നിവ സംയോജിപ്പിച്ച ലോകത്തിലെ ഏറ്റവും മികച്ച സൈനിക ടാങ്കുകളെ കുറിച്ചറിയാം.

എം1എ2 എസ്ഇപി വി4 അബ്രാംസ് (M1A2 SEPv4 Abrams)
അമേരിക്കയുടെ എം1എ2 എസ്ഇപി വി4 അബ്രാംസ് ആണ് നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ മിലിട്ടറി ടാങ്ക് ആയി അറിയപ്പെടുന്നത്. 120എംഎം സ്മൂത്ത്ബോർ കാനൺ, നവീകരിച്ച ആർമർ, തത്സമയ ഡാറ്റയ്ക്കായി ഡിജിറ്റൽ നെറ്റ്വർക്കിംഗ് തുടങ്ങിയവയാണ് സവിശേഷതകൾ.
ടി14 അർമാറ്റ (T14 Armata)
റഷ്യയുടെ ടി14 അർമാറ്റയാണ് മിലിട്ടറി ടാങ്കുകളിലെ മറ്റൊരു വമ്പൻ. 125എംഎം സ്മൂത്ത്ബോർ കാനണുള്ള ഈ മിലിട്ടറി ടാങ്കിൽ 12.7 എംഎം, 7.62 എംഎം വീതമുള്ള രണ്ട് മെഷീൻ ഗണ്ണുകളുമുണ്ട്. ഓട്ടോമേറ്റഡ് ടററ്റ്, ഹൈ ഓട്ടോമേഷൻ പോലുള്ള സവിശേഷതകളും അർമാറ്റയ്ക്കുണ്ട്.
ലെപ്പേർഡ് 2എ7+ (Leopard 2A7+)
ജർമൻ നിർമിത മിലിട്ടറി ടാങ്കായ ലെപ്പേർഡ് 2എ7+ 120എംഎം സ്മൂത്ത്ബോർ കാനൺ ആണ്. മോഡുലാർ പ്രൊട്ടക്ഷൻ, 360° ഡിഫൻസ്, അഡ്വാൻസ്ഡ് ഫയർ കൺട്രോൾ സിസ്റ്റം തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകൾ.
ചാലഞ്ചർ 2 (Challenger 2)
ബ്രിട്ടീഷ് നിർമിതമായ ചാലഞ്ചർ 2 മിലിട്ടറി ടാങ്കിൽ 120എംഎം L30A1 ഗണ്ണുമായാണ് വരുന്നത്. കോമ്പസിറ്റ് ആർമർ സവിശേഷതയുമായി എത്തുന്ന ഇതിന്റെ നവീകരിച്ച രൂപമായ ചാലഞ്ചർ 3 ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യമിപ്പോൾ.
ടൈപ്പ് 99എ (Type 99A)
ചൈനയുടെ പക്കലുള്ള മിലിട്ടറി ടാങ്കുകളിൽ ഏറ്റവും മികച്ചതായി അറിയപ്പെടുന്ന ടൈപ്പ് 99എ എന്ന സൈനിക ടാങ്കാണ്. 120എംഎം സ്മൂത്ത്ബോർ മെയിൻ ഗണ്ണുള്ള മിലിട്ടറി ടാങ്കിൽ കോമ്പസിറ്റ് ആർമറിനൊപ്പം ഇആർഎ, എപിഎസ് സംവിധാനങ്ങളുമുണ്ട്.
അർജുൻ എംകെ-1എ (Arjun Mk-1A)
അർജുൻ എംകെ-1എയാണ് ഇന്ത്യയുടെ പക്കലുള്ള കരുത്തൻ മിലിട്ടറി ടാങ്കുകളിൽ ഒന്ന്. 120എംഎം റൈഫിൾഡ് ഗണ്ണുള്ള ഈ സൈനിക ടാങ്കിൽ മെഷീൻ ഗണ്ണുകൾ, ഇആർഎ തുടങ്ങിയവയും ഉണ്ട്. അഡ്വാൻസ്ഡ് ഫയർ കൺട്രോൾ സിസ്റ്റത്തിനൊപ്പം മികച്ച സ്റ്റബിലിറ്റി ഫീച്ചേർസും ഇതിനെ മികച്ചതാക്കുന്നു.
Discover the top 10 most powerful military tanks of 2025, ranked by global strength and advanced technology.