ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്രോയുടെ 10 സാറ്റലൈറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്ന് ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ, ഉപഗ്രഹങ്ങൾ വഴിയാണ് അതിന് സേവനം നൽകേണ്ടത്. 7,000 കിലോമീറ്റർ നീളമുള്ള കടൽത്തീരത്തെ നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹവും ഡ്രോൺ സാങ്കേതികവിദ്യയും ഇല്ലാതെ പല കാര്യങ്ങളും നമുക്ക് സാധിക്കില്ലെന്ന് ചെയർമാൻ വ്യക്തമാക്കി.

ഇന്ത്യ-പാകിസ്ഥാൻ സ്ഥിതിഗതികളുടെ സാഹചര്യത്തിലാണ് നാരായണൻ ഈ പ്രസ്താവന നടത്തിയത്. അഗർത്തലയിലെ സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ 5-ാം കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾ വിവിധ മേഖലകളിൽ പൊതുജനങ്ങൾക്കായി സേവനം നൽകുന്നുണ്ട്.കൃഷി, ടെലി എഡ്യൂക്കേഷൻ, ടെലിമെഡിസിൻ, ദൂരദർശൻ സംപ്രേക്ഷണം, കാലാവസ്ഥാ പ്രവചനങ്ങൾ, പരിസ്ഥിതി നിരീക്ഷണം, ഭക്ഷ്യ സുരക്ഷ
ദേശീയ താത്പര്യമുള്ള പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുമ്പ് ദുരന്തങ്ങൾ വന്നാൽ ആയിരക്കണക്കിന് ആളുകൾ മരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ ദുരന്ത മാനേജ്മെന്റിലും വലിയ പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു.
ലോകത്ത് ബഹിരാകാശ രംഗത്ത് 9 മേഖലകളിൽ ഇന്ത്യ നമ്പർ വണ്ണാണ്.
ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളം ഉള്ളതിന്റെ തെളിവുകൾ കണ്ടെത്തി
34 രാജ്യങ്ങൾക്കായി 433 ഉപഗ്രഹങ്ങൾ ഇന്ത്യയിൽ നിന്നായി വിക്ഷേപിച്ചു
G20 രാജ്യങ്ങൾക്കായി കാലാവസ്ഥാ മാറ്റ നിരീക്ഷണ ഉപഗ്രഹങ്ങൾ നിർമ്മിച്ചു
ഇന്ത്യയും അമേരിക്കയും ചേർന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ, സാങ്കേതികമായി മികച്ച ഭൂനിരീക്ഷണ ഉപഗ്രഹം നിർമിക്കാനൊരുങ്ങുന്നു
ഭാവിയിൽ ഇന്ത്യയുടെ സ്ഥാനം
1975 വരെ ഇന്ത്യയ്ക്ക് സ്വന്തം ഉപഗ്രഹ സാങ്കേതികവിദ്യയില്ലായിരുന്നു. എന്നാൽ ഇന്ന്, അത്യാധുനിക മേഖലകളിലേക്കും ആഗോള നേട്ടങ്ങളിലേക്കും ഇന്ത്യയുടെ മുന്നേറ്റം ഉറപ്പാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിനു മുമ്പ് ഇന്ത്യ ലോകത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രമായി മാറും,” ഐഎസ്ആർഒ ചെയർമാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
ISRO to launch RISAT-1B and NISAR radar satellites in May and June for advanced Earth observation, climate monitoring, and disaster management.