മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 20631/632) എട്ട് കോച്ചുകൾ കൂടി കൂട്ടിച്ചേർക്കാൻ റെയിൽവേ. ഉയർന്ന ഡിമാൻഡും തിരക്ക് കൂടിയതും കണക്കിലെടുത്തുള്ള തീരുമാനം 2025 മെയ് 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സതേൺ റെയിൽവേ അധികൃതർ അറിയിച്ചു.
നിലവിൽ ഏഴ് ചെയർ കാർ, ഒരു എക്സിക്യൂട്ടീവ് ക്ലാസ് എന്നിവ ഉപയോഗിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്. 22 മുതൽ ഇത് 16 എണ്ണമായി ഉയർത്തും. ഓരോ ക്ലാസ്സുകളിലും പ്രാമുഖ്യം അനുസരിച്ച് ആവശ്യമായ കോച്ചുകൾ കൂട്ടിച്ചേർക്കുമെന്ന് റെയിൽവേ പ്രതിനിധി പറഞ്ഞു. 14 ചെയർ കാർ കോച്ചുകൾ, രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാകും കോച്ച് വർധന എന്നാണ് റിപ്പോർട്ട്.

കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടെ യാത്രക്കാരെ വഹിക്കാനുള്ള സർവീസുകളുടെ ശേഷി ഇരട്ടിയാകും. എട്ട് കോച്ചുകളുടെ ശേഷി ഏകദേശം 530 യാത്രക്കാരായിരുന്നു. 16 കോച്ചാകുമ്പോൾ 1128 യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. നേരത്തെ തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20634/633) 20 കോച്ചുകളാക്കി അപ്‌ഗ്രേഡ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ റൂട്ടിലെ രണ്ടാമത് വന്ദേഭാരത് കൂടി വികസിപ്പിക്കുന്നത്.
The Mangaluru-Thiruvananthapuram Vande Bharat Express is adding more coaches, doubling its passenger capacity. Get ready for more available seats!