യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി ലുലു ഗ്രൂപ്പ്. മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായാണിത്. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും യുഎഇയിലെ പ്രാദേശിക പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം .മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായാണിത്.

ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും
പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി, കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കും. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ക്യാപെയ്ൻ ലുലു നടപ്പിലാക്കുന്നത്.
യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വ്യവസായ വകുപ്പ് അണ്ടർസെക്രട്ടറി ഒമർ അൽ സുവൈദി, ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച വിപണനസാധ്യത ലഭിക്കാൻ ലുലുവിന്റെ സഹകരണം വേഗതപകരുമെന്നും യുഎഇയുടെ പ്രാദേശിക വികസനത്തിന് കൂടുതൽ കരുത്തേകുന്നതാണ് ക്യാപെയ്ൻ എന്നും അണ്ടർസെക്രട്ടറി ഒമർ അൽ സുവൈദി വ്യക്തമാക്കി.
യുഎഇയിലെ ഉത്പന്നങ്ങളുടെ മികച്ച ഗുണമേന്മ ഉപഭോക്താകൾക്ക് ഉറപ്പാക്കുകയാണെന്നും പ്രാദേശിക വികസനവും വ്യവസായിക വളർച്ചയ്ക്ക് കരുത്തേകുകയാണ് ലുലുവെന്നും ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ക്യാപെയ്ന്റെ ഭാഗമായി യുഎഇയിലെ ലുലു സ്റ്റോറുകളിൽ പ്രാദേശിക ഉത്പന്നങ്ങൾക്കായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ ഉത്പന്നങ്ങളുടെ ഗുണമേന്മയും മികവും വ്യക്തമാക്കുന്ന ഡിസ്പ്ലേകളും ഒരുക്കിയിട്ടുണ്ട്.
Lulu Group is increasing support for local products in the UAE across its stores and online platforms as part of the ‘Make it in the Emirates’ campaign.