ലോകത്തിലെ ഏറ്റവും സമ്പന്ന ഫുട്ബോളർ ആരെന്ന ചോദ്യത്തിന് ഇതിഹാസ താരങ്ങളായ മെസ്സിയുടെയോ റൊണാൾഡോയുടെയോ പേരുകളാകും പലരുടെയും മനസ്സിലെത്തുക. എന്നാൽ ‘ടെക്ക്നിക്കലി’ നോക്കുമ്പോൾ ഇവരാരുമല്ല ലോകത്തിലെ സമ്പന്ന ഫുട്ബോളർ. സമ്പത്തിൻറെ കാര്യത്തിൽ ഇവരെയെല്ലാം പിന്നിലാക്കുന്ന ഫുട്ബോളറാണ് ബ്രൂണെ രാജകുമാരനും ഫുട്ബോൾ കളിക്കാരനുമായ ഫെയ്ഖ് ബോൾക്കിയ. 20 ബില്യൺ പൗണ്ടാണ് അദ്ദേഹത്തിന്റെ ആസ്തി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയ അക്കാഡമിയിൽ ഉണ്ടായിരുന്ന ഫുട്ബോളറാണ് 27കാരനായ ബോൾക്കിയ. ബ്രൂണെ രാജകുടുംബാംഗമായ ബോൾക്കിയ നിലവിലെ സുൽത്താൻ ഹസ്സനൽ ബോൾക്കിയയുടെ മരുമകനാണ്. ഇങ്ങനെ രാജകുടംബാംഗം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ സ്വത്തിന്റെ 99.9 ശതമാനവും. നിലവിൽ ക്ലബ്ബ് തലത്തിൽ തായ് ഫുട്ബോൾ ക്ലബ്ബിനായാണ് അദ്ദേഹം കളിക്കുന്നത്. 2014 മുതൽ ബ്രൂണെ ദേശീയ ടീമിനായി കളിക്കുന്ന ഫെയ്ഖ് 2018 മുതൽ ടീമിൻറെ ക്യാപ്റ്റനുമാണ്.

നിലവിലെ കണക്കുകൾ പ്രകാരം 800 മില്യൺ ഡോളർ ആസ്തിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ റിച്ചസ്റ്റ് ഫുട്ബോളേർസിൽ രണ്ടാമതാണ്. ലയണൽ മെസ്സിയാകട്ടെ 650 മില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ മൂന്നാമതുമാണ്. ഇതിന്റെയെല്ലാം എത്രയോ ഇരട്ടിയാണ് ഫെയ്ഖിന്റെ സമ്പാദ്യം. എന്നാൽ റൊണാൾഡോയുടേയും മെസ്സിയുടേയും സമ്പത്തും നേട്ടങ്ങളും കളിച്ചും കഠിനാധ്വാനം ചെയ്തും ഉണ്ടാക്കിയതാണെന്നും താവഴിയായി വെറുതേ പണം ലഭിച്ച ഫെയ്ഖ് ബോൾക്കിയയെ അതുകൊണ്ടുതന്നെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ശരിയല്ല എന്നുമാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്
Discover Faiq Bolkiah, the Brunei royal family member and footballer, whose inherited £20 billion fortune makes him the world’s richest player, far surpassing typical athlete earnings.