രണ്ടു വർഷത്തിനുള്ളിൽ 200 പുതിയ സിനിമാ സ്‌ക്രീനുകൾ കൂടി ആരംഭിക്കാൻ മൾട്ടിപ്ലെക്സ് തിയേറ്റർ കമ്പനി പിവിആർ ഐനോക്സ് (PVR INOX). 400 കോടി രൂപ മുതൽമുടക്കിലാണ് വിപുലീകരണ പദ്ധതിയെന്ന് പിവിആർ ഐനോക്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജ്‌ലി പറഞ്ഞു.

കമ്പനിയുടെ വിപുലീകരണ പദ്ധതികൾ പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. 2025-26ൽ മാത്രം ഏകദേശം 100 സ്‌ക്രീനുകൾ തുറക്കും. ഇതിൽ ആദ്യ പാദത്തിൽ തന്നെ 20 എണ്ണം തുറന്നു കഴിഞ്ഞെന്നും കമ്പനിയുടെ വിപുലീകരണ പദ്ധതികളെക്കുറിച്ച് സഞ്ജീവ് കുമാർ പറഞ്ഞു.
ഈ വർഷം തുറക്കുന്ന 100 സ്‌ക്രീനുകളിൽ 40 എണ്ണം ഹൈദരാബാദ്, ബെംഗളൂരു, ഹുബ്ലി എന്നിങ്ങനെ ദക്ഷിണേന്ത്യ കേന്ദ്രീകിരിച്ചാണ്. ഇതോടൊപ്പം മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലും സിലിഗുരി, ജബൽപൂർ, ലേ, ഗാങ്‌ടോക്ക് തുടങ്ങിയ ചെറുനഗരങ്ങളിലും തിയേറ്ററുകൾ കൊണ്ടുവരും
PVR INOX plans to add 200 new screens across India over the next two years with a ₹350–400 crore investment, prioritizing expansion in South India and tier-2/3 cities.