ഇന്ത്യയിലെ ആദ്യത്തെ ദേശീയതല സഹകരണ സർവകലാശാലയായ ‘ത്രിഭുവൻ സഹകാരി സർവകലാശാല’ (TSU) ഗുജറാത്തിലെ ആനന്ദിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

രാജ്യത്തെ സഹകരണ മേഖലയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയാണ് സർവകലാശാലയുടെ ലക്ഷ്യം. സഹകരണ മാനേജ്മെന്റ്, ധനകാര്യം, നിയമം, ഗ്രാമവികസനം എന്നിവയാണ് നിർദിഷ്ട സർവകലാശാലയിലെ പ്രധാന വിഷയങ്ങൾ. ഇവയിൽ പ്രത്യേക വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ പരിപാടികൾ എന്നിവ സർവകലാശാല വാഗ്ദാനം ചെയ്യുന്നു. പിഎച്ച്ഡികൾ മുതൽ മാനേജീരിയൽ ബിരുദങ്ങൾ, സൂപ്പർവൈസറി ഡിപ്ലോമകൾ, പ്രവർത്തന സർട്ടിഫിക്കറ്റുകൾ വരെയുള്ള മൾട്ടി ഡിസിപ്ലിനറി അക്കാഡമിക് പ്രോഗ്രാമുകളും സർവകലാശാല നൽകും.
സർവകലാശാലാ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS), ക്ഷീര സഹകരണ സംഘങ്ങൾ, മത്സ്യബന്ധന മേഖലകൾ എന്നിവയുൾപ്പെടെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നുള്ള ഏകദേശം 20 ലക്ഷം പേരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പരിശീലിപ്പിക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.
Union Cooperation Minister Amit Shah laid the foundation stone of Tribhuvan Sahkari University (TSU) in Anand, Gujarat, India’s first national cooperative university, aiming to train 20 lakh personnel in cooperative management, finance, law, and rural development over five years.