ഭോപ്പാൽ രാജകുടുംബത്തിന്റെ അനന്തരാവകാശ തർക്കത്തിൽ ബോളിവുഡ് നടനും പട്ടൗഡി രാജകുടുംബാംഗവുമായ സെയ്ഫ് അലി ഖാന് തരിച്ചടി. സെയ്ഫ്, സഹോദരിമാരായ സോഹ, സാബ, അമ്മ ഷർമിള ടാഗോർ എന്നിവരെ പൂർവ്വിക സ്വത്തുക്കളുടെ പിൻഗാമികളായി കണക്കാക്കി 2000ൽ പുറപ്പെടുവിച്ച വിചാരണ കോടതി ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. നേരത്തെ മധ്യപ്രദേശിലെ തന്റെ 15000 കോടി രൂപയുടെ പൂർവ്വിക സ്വത്തുക്കൾ ‘എനിമി പ്രോപ്പർട്ടി’ ആയി മുദ്രകുത്താനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സെയ്ഫ് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയതോടെ സെയ്ഫിന് ഇരട്ട പ്രഹരം ഏറ്റിരിക്കുകയാണ്.
നവാബ് ഹമീദുല്ല ഖാന്റെ പിന്തുടർച്ചാവകാശികൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. സ്വത്ത് പിന്തുടർച്ചാവകാശ സംബന്ധിച്ച തർക്കം വീണ്ടും കേൾക്കാനും ഇതിനായി ഒരു വർഷത്തെ സമയപരിധി നിശ്ചയിക്കാനും വിചാരണ കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഭോപ്പാൽ, റെയ്സൺ എന്നിവിടങ്ങളിലായുള്ള തങ്ങളുടെ ഭൂമിയിൽ പട്ടൗഡി കുടുംബം അവകാശവാദമുന്നയിച്ചിരുന്നു. കൊഹെഫിസ ഫ്ലാഗ് ഹൗസ്, അഹമ്മദാബാദ് കൊട്ടാരം, നൂർ-ഇ-സബ, ഫ്ലാഗ് ഹൗസ്, ദാർ-ഉസ്-സലാം, ഫോർ ക്വാർട്ടേഴ്സ്, ന്യൂ ക്വാർട്ടേഴ്സ്, ഫാർസ് ഖാന എന്നിവയുൾപ്പെടെയുള്ള 15000 കോടി രൂപയുടെ സ്വത്തുക്കളിലാണ് സെയ്ഫ് കുടുംബം അവകാശം ഉന്നയിച്ചത്.

The Madhya Pradesh High Court has overturned a previous ruling, declaring ancestral properties of Saif Ali Khan’s family, valued at ₹15,000 crore, as “enemy property.” This stems from a royal family member migrating to Pakistan, leading to a fresh trial in the inheritance dispute.