ഉത്തർപ്രദേശിലെ ഏറ്റവും സമ്പന്നവും വേഗത്തിൽ വളരുന്നതുമായ ജില്ലയാണ് ഗൗതം ബുദ്ധ നഗർ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, നോയിഡയും ഗ്രേറ്റർ നോയിഡയും ഉൾപ്പെടുന്ന ഗൗതം ബുദ്ധ നഗറിന്റെ പ്രതിശീർഷ വരുമാനം (Per Capita Income) 10.17 ലക്ഷം രൂപയാണ്. സംസ്ഥാനത്തിന്റെ ശരാശരി വരുമാനത്തേക്കാൾ പത്തിരട്ടിയാണിത്.
മറ്റൊരു താരതമ്യം കൂടി ദേശീയ മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെടുത്തി നടത്തുന്നു. പർച്ചേസിങ് പവർ പാരിറ്റി (PPP) വെച്ച് നോക്കുമ്പോൾ ജിബി നഗറിന്റെ വരുമാന നിലവാരം ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളുടേതുമായാണ് താരതമ്യം ചെയ്യപ്പെടുന്നത്. അതേസമയം യുപി തലസ്ഥാനമായ ലഖ്നൗവിന്റെ പ്രതിശീർഷ വരുമാനം 2.16 ലക്ഷം രൂപയാണ്, ജിബി നഗറിനേക്കാൾ അഞ്ചിരട്ടി കുറവ്.

2023–24 സാമ്പത്തിക വർഷത്തിൽ ജിബി നഗറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 2.63 ലക്ഷം കോടി രൂപയായിരുന്നു. ഇത് ഉത്തർപ്രദേശിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 10% ത്തിലധികവും ലഖ്‌നൗവിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഇരട്ടിയുമാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജിബി നഗർ ജില്ലയുടെ സമ്പദ്‌വ്യവസ്ഥ ഹിമാചൽ പ്രദേശിന്റെ മുഴുവൻ ജിഡിപിയേക്കാളും വലുതാണ്.
രാജ്യതലസ്ഥാനവുമായി അടുത്തുനിൽക്കുന്ന ജില്ല എന്നതാണ് ജിപി നഗറിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, വൻതോതിലുള്ള സ്വകാര്യ നിക്ഷേപങ്ങൾ, അഭിവൃദ്ധി പ്രാപിക്കുന്ന ഐടി, വ്യാവസായിക മേഖലകൾ തുടങ്ങിയവ ജില്ലയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുന്നു. റിയൽ എസ്റ്റേറ്റ്, ഇലക്ട്രോണിക്സ്, ഡാറ്റാ സെന്റർ, ലോജിസ്റ്റിക്സ് എന്നിവയുടെയും പ്രധാന കേന്ദ്രമാണ് ഇവിടം.
With a per capita income of ₹10.17 lakh, Gautam Buddha Nagar is now UP’s richest district, surpassing state and national averages and rivaling global standards like Japan’s PPP.