കൊച്ചിയുടെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഓപ്പൺ ടോപ്പ് ഡബിൾ ഡക്കർ ബസ്സുമായി കെഎസ്ആർടിസി. നഗരത്തിന്റെ മനോഹാരിത ആസ്വദിച്ച് യാത്ര ചെയ്യാവുന്ന ബസ് സർവീസ് ഈ മാസം 13 മുതൽ ആരംഭിക്കും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് സിറ്റി ടൂർ പദ്ധതിക്ക് തുടക്കമാകുന്നത്.

സർവീസ് നടത്താനിരിക്കുന്ന ഓപ്പൺ ഡബിൾ ഡെക്കർ ബസിന്റെ ട്രെയൽ റൺ നേരത്തെ നടത്തിയിരുന്നു. 80 സീറ്റുകളുള്ള മേൽഭാഗം തുറന്ന ബസിൽ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം. ഇതിനു യോജിച്ച റൂട്ടാണ് പരിഗണിച്ചിരിക്കുന്നത്ത്. ബോട്ട് ജെട്ടി സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് വൈപ്പിൻ വരെയുള്ളതാണ് റൂട്ട്. വൈകിട്ട് അഞ്ച് മുതൽ 8.30 വരെയാകും യാത്രാസമയം. യാത്രാനിരക്ക് കെഎസ്ആർടിസി ഉടനടി പ്രഖ്യാപിക്കും.
KSRTC launches open-top double-decker bus service in Kochi from July 13 for scenic evening city tours, covering the route from Boat Jetty to Vypin as part of budget tourism.