ഐഫോൺ 17 (iPhone 17) നിർമാണത്തിനായി ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഘടകങ്ങൾ ഇറക്കുമതി ചെയ്യാനാരംഭിച്ച് ആപ്പിൾ (Apple) നിർമാതാക്കളായ ഫോക്സ്കോൺ (Foxconn). ഇരു രാജ്യങ്ങളിലും ഒരേസമയം ഏറ്റവും പുതിയ മോഡൽ നിർമ്മിക്കാനുള്ള ആപ്പിളിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നീക്കം. ഇതിന്റെ പരീക്ഷണ ഉൽപാദനം ഈ മാസം ആരംഭിക്കും. ഓഗസ്റ്റോട് കൂടി ഉൽപാദനം പൂർണതോതിലാക്കി സെപ്റ്റംബറിൽ ലോഞ്ച് ചെയ്യാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

നിലവിൽ ഇംപോർട്ട് ചെയ്തിരിക്കുന്ന ഉത്പന്നങ്ങൾ ട്രയൽ പ്രൊഡക്ഷനു വേണ്ടിയുള്ളതാണ്. ഡ്സ്പ്ലേ അസംബ്ലി, കവർ ഗ്ലാസ്സ്, മെക്കാനിക്കൽ ഹൗസിങ്, ഇന്റഗ്രേറ്റഡ് റെയർ ക്യാമറ മൊഡ്യൂലുകൾ തുടങ്ങിയവയാണ് ഇപ്പോൾ ഇത്തരത്തിൽ ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്.
Foxconn has begun importing iPhone 17 components to India for trial production, aiming for simultaneous manufacturing with China and a September launch. This marks a significant step in Apple’s plan to make India a key global production hub.