2024ൽ ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം (Indira Gandhi International Airport, IGIA). എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ പട്ടികയിൽ (Airports Council International, ACI) 7.8 കോടി യാത്രക്കാരുമായി തിരക്കിന്റെ കാര്യത്തിൽ ഡൽഹി ഒൻപതാം സ്ഥാനത്താണ്.
ലോസ് ഏഞ്ജൽസ്, പാരീസ്, ന്യൂയോർക്ക് പോലുള്ള വമ്പൻ കേന്ദ്രങ്ങളെ തിരക്കിന്റെ കാര്യത്തിൽ ഡൽഹി പിന്തള്ളി. പട്ടിക പ്രകാരം അമേരിക്കയിലെ അറ്റ്ലാന്റ എയർപോർട്ടാണ് (Atlanta Airport) ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. ദുബായ് (Dubai), ഡല്ലാസ് (Dallas) വിമാനത്താവളങ്ങൾ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്.

Delhi airport, IGIA, busiest airport, world ranking, 2024, Airports Council International, ACI, passenger traffic, global aviation, India, air travel, airport upgrades, connectivity, international flights