ഇന്ത്യയും കേരളവുമായി ബന്ധപ്പെട്ട നിരവധി കണ്ടന്റുകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുഎഇ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ് ഖാലിദ് അൽ അമേറി (Khalid Al Ameri). അടുത്തിടെ അദ്ദേഹം മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്തും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മലയാള ചിത്രത്തിൽ വേഷമിട്ടും ഖാലിദ് അൽ അമേറി ശ്രദ്ധിക്കപ്പെടുകയാണ്.
ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുന്ന ചത്ത പച്ച (Chatha Pacha) എന്ന ചിത്രത്തിലാണ് ഖാലിദ് വേഷമിടുന്നത്. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൽ അതിഥി വേഷം ചെയ്താണ് ഖാലിദിന്റെ മലയാള സിനിമാ അരങ്ങേറ്റം. ഇക്കാര്യം അദ്ദേഹം തന്നെയാണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

UAE social media influencer Khalid Al Ameri, known for his India-related content and Mammootty interview, is set to make his Malayalam cinema debut with a cameo in ‘Chatha Pacha.’