യുഎഇയിലെ അബൂദാബിയിൽ (Abu Dhabi) ഡ്രൈവറില്ലാ ടാക്സി സര്‍വീസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. അല്‍ റീം (Al Reem), അല്‍ മറിയ (Al Maryah) ഐലൻഡുകളിലേക്കാണ് അബൂദാബി മൊബിലിറ്റി (Abu Dhabi Mobility) സ്വയം നിയന്ത്രിത ടാക്‌സി വാഹനങ്ങളുടെ (Autonomous taxis) സർവീസ് വ്യാപിച്ചിരിക്കുന്നത്. സ്വയം നിയന്ത്രിത വാഹന രംഗത്തെ പ്രമുഖ കമ്പനിയായ വീറൈഡുമായി (WeRide) സഹകരിച്ചാണ് നീക്കം. ടാക്‌സി സേവന ദാതാക്കളായ ഊബര്‍ (Uber), പ്രാദേശിക ഓപറേറ്ററായ തവസുല്‍ ട്രാന്‍സ്‌പോര്‍ട്ട് (Tawasul Transport LLC) എന്നിവയും പുതിയ പദ്ധതിയിൽ ഭാഗമാണ്.
2024ൽ ഊബര്‍ പ്ലാറ്റ് ഫോമില്‍ ആരംഭിച്ച ഡ്രൈവറില്ലാ ടാക്സി സര്‍വീസ് നിലവില്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായി അബൂദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫീലി പറഞ്ഞു. വൈകാതെ എമിറേറ്റിലെ മറ്റു കേന്ദ്രങ്ങളിലും സര്‍വീസ് നടപ്പാക്കുമെന്നും അബൂദാബിയുടെ സ്മാര്‍ട്ട് മൊബിലിറ്റി യാത്രയിലെ സുപ്രധാന നാഴികകല്ലാണ് ഈ വ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Abu Dhabi expands its driverless taxi service to Al Reem and Al Maryah Islands, now accessible via Uber, marking a significant step in UAE’s smart mobility vision.