കളമശ്ശേരി മണ്ഡലത്തിലെ കുന്നുകരയിൽ പുതുതായി ഒരു കിൻഫ്ര ഭക്ഷ്യസംസ്കരണ പാർക്കിന് വ്യവസായ വകുപ്പിന്റെ ഭരണാനുമതി. കുന്നുകര വില്ലേജിലെ 37.82 ഏക്കർ ഭൂമി ഭക്ഷ്യ സംസ്കരണ പാർക്കിനായി ഏറ്റെടുക്കും, കേരളത്തിലെ തന്നെ ഏറ്റവും ആധുനികമായ മിനി ഭക്ഷ്യ സംസ്കരണ പാർക്കായി ഇതിനെ മാറ്റും

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനി ഫുഡ് പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാർക്ക് സ്ഥാപിക്കുന്നത്. കാർഷികാനുബന്ധ മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായി കുന്നുകരയിലെ നിർദ്ദിഷ്ട പാർക്കിനെ മാറ്റും. കുന്നുകര വില്ലേജിലെ 37.82 ഏക്കർ ഭൂമി ഭക്ഷ്യ സംസ്കരണ പാർക്കിനായി ഏറ്റെടുക്കുവാൻ നടപടികൾ ആരംഭിച്ചു. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ കാർഷിക മുന്നേറ്റത്തിൻ്റെ ഫലം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനാണ് പാർക്ക് സ്ഥാപിക്കുന്നത്. കാർഷിക മേഖലയിലെ ഈ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് ഭക്ഷ്യ സംസ്ക്കരണ പാർക്ക് വഴിയൊരുക്കും. സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം, പഴങ്ങൾ, കേക്ക് & ബേക്കറി, പാലുൽപന്നങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വ്യവസായ യൂണിറ്റുകൾ പാർക്കിലുണ്ടാകും. ജില്ലാ ഭരണകേന്ദ്രവുമായി ചേർന്ന് സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കും. നിലവിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കൂടുതൽ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. കരിമ്പ്, കൂവ തുടങ്ങി ഒട്ടേറെ വ്യത്യസ്ത വിളകളും കൃഷി ചെയ്യാനാരംഭിച്ചു. അഞ്ച് മൂല്യവർധിത ഉൽപന്നങ്ങൾ പദ്ധതിയുടെ ഭാഗമായി വിപണിയിലിറക്കി.
A new mini food processing park is coming up in Kunnukara village in the Kalamassery constituency. The Industries Department has given approval, and 37.82 acres of land will be used for the project. It will be one of the most modern mini food parks in Kerala and is part of the state government’s Mini Food Park scheme, with funding from KIIFB. The park will have units to process spices, coconuts, fruits, dairy, and bakery items. Land acquisition is moving fast with help from the district administration. The park will support local farming, create jobs, and help bring more value-added products to the market.