ആഗോളശ്രദ്ധ നേടി ആസമിലെ ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം (LGBIA). ഗതാഗത വിഭാഗത്തിൽ 2025ലെ അന്താരാഷ്ട്ര വാസ്തുവിദ്യാ അവാർഡ് (International Architectural Award 2025) നേടിയതിലൂടെയാണ് ഗുവാഹത്തി വിമാനത്താവളം ലോകശ്രദ്ധ നേടിയിരിക്കുന്നത്.

ഇന്റർനേഷണൽ ആർക്കിടെക്ചറൽ അവാർഡ് 2025 പ്രകാരം വാസ്തുവിദ്യാ മികവ്, നഗര ആസൂത്രണം എന്നിവ അടിസ്ഥാനമാക്കി ആദരിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള ഏഴ് വിമാനത്താവളങ്ങളിൽ ഒന്നാണ് ഗുവാഹത്തിയിലേത്. ദി ചിക്കാഗോ അഥേനിയം: മ്യൂസിയം ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈനിന്റെ (The Chicago Athenaeum: Museum of Architecture and Design) പുരസ്കാരമാണ് എയർപോർട്ടിനെ തേടിയെത്തിയിരിക്കുന്നത്. യൂറോപ്യൻ സെന്റർ ഫോർ ആർക്കിടെക്ചർ ആർട്ട് ഡിസൈൻ ആൻഡ് അർബൻ സ്റ്റഡീസ് (The European Centre for Architecture Art Design and Urban Studies), മെട്രോപൊളിറ്റൻ ആർട്സ് പ്രസ്സ് ലിമിറ്റഡ് (Metropolitan Arts Press, Ltd.) എന്നിവയുമായി സഹകരിച്ചാണ് പുരസ്കാരം.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ മറ്റ് ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന പ്രധാന വ്യോമയാന കേന്ദ്രമാണ് എൽജിബിഐഎ.
Guwahati’s Lokpriya Gopinath Bordoloi International Airport wins the International Architectural Award for excellence in design and urban planning.