ഏതു രാജ്യത്തിന്റേയും അഭിവൃദ്ധിയുടെ കൂടി പ്രതീകങ്ങളാണ് ആകാശം മുട്ടുന്ന കെട്ടിടങ്ങൾ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങൾ ഏതെന്നറിയാം. ഇവയിൽ ഭൂരിഭാഗവും മുംബൈയിലാണ് എന്ന സവിശേഷതയുമുണ്ട്.
പാലൈസ് റോയൽ (Palais Royale)
പൂർത്തീകരണത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന സ്ഥാനം നേടാനൊരുങ്ങുകയാണ് മുംബെയിലെ പാലൈസ് റോയൽ. ഈ വർഷം ഇന്റീരിയർ അടക്കമുള്ള നിർമാണം പൂർത്തീകരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന കെട്ടിടത്തിന്റെ ഉയരം 320 മീറ്ററാണ്. 88 നിലകളിലാണ് പാലൈസ് റോയൽ ഒരുങ്ങുന്നത്.
ലോഖണ്ഡ്വാല മിനെർവ (Lokhandwala Minerva)
മുംബൈയിലെ തന്നെ ലോഖണ്ഡ്വാല മിനെർവയാണ് ഉയരത്തിൽ മുന്നിലുള്ള മറ്റൊരു നിർമിതി. 2023ൽ നിർമാണം പൂർത്തിയായ 301 മീറ്റർ കെട്ടിടത്തിന് 78 നിലകളാണ് ഉള്ളത്.

സൂപ്പർനോവ സ്പൈറ (Supernova Spira)
നോയിഡയിലെ സൂപ്പർനോവ സ്പൈറയ്ക്ക് 300 മീറ്ററാണ് ഉയരം. 80 നിലകളുള്ള കെട്ടിടത്തിന്റെ നിർമാണം ഈ വർഷം പൂർത്തിയാകാൻ ഇരിക്കുകയാണ്.
പിരമൾ ആരണ്യ ആരവ് (Piramal Aranya Arav)
2022ൽ മുംബൈയിൽ നിർമാണം പൂർത്തിയായ പിരമൾ ആരണ്യ ആരവിന് 282 മീറ്റർ ഉയരവും 83 നിലകളുമാണ് ഉള്ളത്.
വേൾഡ് വൺ (World One)
മുംബൈയിലെ വേൾഡ് വൺ 2020ൽ നിർമാണം പൂർത്തിയാക്കി. 76 നിലകളുള്ള കെട്ടിടത്തിന്റെ ഉയരം 280 മീറ്ററാണ്.
ഇവയ്ക്ക് പുറമേ വേൾഡ് വ്യൂ (World View), ലോധ ട്രംപ് ടവർ (Lodha Trump Tower), ഓംകാർ 1973 ടവർ (Omkar 1973 Tower), നതാനി ഹൈറ്റ്സ് (Nathani Heights), 360 വെസ്റ്റ് ടവർ (Three Sixty West Tower ) എന്നീ കെട്ടിടങ്ങളും ഇന്ത്യയിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ പട്ടികയിലുണ്ട്. ഇവയെല്ലാം മുംബൈയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
Discover India’s tallest buildings, including Mumbai’s upcoming Palais Royale and Lokhandwala Minerva. Find out which cities dominate the skyscraper list.